Loading ...

Home Europe

ബോറിസ് ജോണ്‍സന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാല്‍ പ്രീതി പട്ടേലിന് ഗംഭീരന്‍ വകുപ്പ് കിട്ടുമോ..? മത്സരം മുറുകവേ ജോണ്‍സന് പിന്തുണ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ വംശജയായ വനിതാ നേതാവ്

ലണ്ടന്‍: തെരേസയുടെ പിന്‍ഗാമിയായി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്നവര്‍ക്കിടയില്‍ ഇന്ത്യന്‍ വംശജയായ ടോറി എംപി പ്രീതി പട്ടേലുമുണ്ടാകുമെന്ന പ്രതീക്ഷ ഇക്കഴിഞ്ഞ ദിവസം വരെ ശക്തമായിരുന്നു. എന്നാല്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് പകരം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ള ബ്രെക്സിറ്റ് നേതാവും മുന്‍ ഫോറിന്‍ സെക്രട്ടറിയുമായി ബോറിസ് ജോണ്‍സന് പിന്തുണയേകിയിരിക്കുകയാണ് പ്രീതി ഇപ്പോള്‍.തുടക്കത്തിലെ കടുത്ത ബ്രെക്സിറ്റ് വാദിയായ പ്രീതി ബ്രെക്സിറ്റ് ക്യാമ്ബിന്റെ മുഖ്യ ശബ്ദമായാണ് നിലകൊണ്ടിരുന്നത്. താന്‍ പ്രധാനമന്ത്രിയായാല്‍ തന്നെ പിന്തുണച്ച്‌ കൊണ്ട് ഇത്തരത്തില്‍ രംഗത്തെത്തിയിരിക്കുന്ന പ്രീതിക്ക് പ്രത്യുപകാരമായി ബോറിസ് ഗംഭീരന്‍ വകുപ്പ് നല്‍കുമോ എന്ന ചോദ്യവും ഈ അവസരത്തില്‍ ഉയരുന്നുണ്ട്. ഭാവി പ്രധാനമന്ത്രിയാകുന്നതിനും ടോറി നേതാവാകുന്നതിനും ഇന്നലെയാണ് നോമിനേഷന്‍ സ്വീകരിച്ചിരിക്കുന്നത്. ബോറിസ് അടക്കം പത്ത് ടോറി നേതാക്കളാണ് നോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളുമായി ബ്രിട്ടന് നല്ല ബന്ധമുണ്ടാക്കുന്നതില്‍ നിലവില്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ ബോറിസാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് മുന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് മിനിസ്റ്റര്‍ കൂടിയായ പ്രീതി അഭിപ്രായപ്പെട്ടിരിക്കുന്നത്. ബോറിസിന്റെ ശുഭാപ്തി വിശ്വാസവും നേതൃഗുണവും കാരണം ബ്രിട്ടന് ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനാവുമെന്നും തലമുറകള്‍ക്കിടയിലെ പാലമായി നിലകൊള്ളാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും 47കാരിയായ പ്രീതി അഭിപ്രായപ്പെടുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം സമീപകാലത്ത് അത്ര നല്ലതല്ലാത്ത സ്ഥിതിയിലാണെന്നും ഇത് നല്ല രീതിയില്‍ പുനഃസ്ഥാപിക്കുന്നതിന് ബോറിസ് തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് പ്രീതി അഭിപ്രായപ്പെട്ടിരിക്കുന്ന്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നൂറ്റാണ്ടുകളോളം വളര്‍ന്ന് വന്ന നയതന്ത്ര ബന്ധമാണുള്ളതെന്നും അത് വീണ്ടെടുക്കണമെന്നും പ്രീത ആവശ്യപ്പെടുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പൊതുവായ വ്യാപാര താല്‍പര്യങ്ങളും മൂല്യങ്ങളുമുണ്ടെന്നും അവ പുഷ്ടപ്പെടുത്താന്‍ ബോറിസിന് മാത്രമേ നിലവില്‍ സാധിക്കുകയുള്ളുവെന്നും പ്രീതി പറയുന്നു. തങ്ങളുടെ പക്ഷത്തുള്ള സ്ഥാനാര്‍ത്ഥികളെ പ്രധാനമന്ത്രിയും ടോറി നേതാവുമാക്കുന്നതിനായി ബ്രെക്സിറ്റ് പക്ഷത്തുള്ളവരും റിമയിന്‍ പക്ഷത്തുള്ളവരും മത്സരിക്കുന്നതിനിടെയാണ് പ്രീതി ബോറിസിനെ ശക്തമായി പിന്തുണച്ച്‌ കൊണ്ട് രംഗത്തെത്തിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്.ബോറിസ് പ്രധാനമന്ത്രിയാകുമെന്ന് തന്നെയാണ് മിക്ക പന്തയക്കാരും വാത് വച്ചിരിക്കുന്നത്. താന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയാല്‍ വളരെ ആകര്‍ഷകമായ കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനം ബോറിസ് മുന്നോട്ട് വച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 50,000 പൗണ്ടിലധികം സമ്ബാദിക്കുന്നവര്‍ക്കുള്ള ആദായനികുതി വെട്ടിക്കുറയ്ക്കുമെന്ന് ബോറിസ് മുന്നോട്ട് വച്ചിരിക്കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്.യൂറോപ്യന്‍ യൂണിയന്‍ ആകര്‍ഷകമായ ഡീല്‍ യുകെയ്ക്ക് ബ്രെക്സിറ്റിന്റെ ഭാഗമായി ലഭ്യമാക്കിയില്ലെങ്കില്‍ ഡിവോഴ്സ് പേമെന്റ് നല്‍കില്ലെന്ന ഭീഷണി വരെ ബോറിസ് ഉയര്‍ത്തിയിട്ടുണ്ട്.

Related News