Loading ...

Home National

ആന്ധ്രാപ്രദേശ് ഗവര്‍ണറാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഗവര്‍ണറാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിദേശകാര്യമന്ത്രിയുടെ ചുമതല ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നതാകാം അഭ്യൂഹങ്ങള്‍ക്ക് കാരണമെന്ന് സുഷമ വ്യക്തമാക്കി. ആന്ധ്ര ഗവര്‍ണറായി നിയമിക്കപ്പെട്ട സുഷമ സ്വരാജിനെ അഭിനന്ദങ്ങള്‍ അറിയിച്ച്‌ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഹര്‍ഷവര്‍ധനെ തിരുത്തിക്കൊണ്ടുള്ള ട്വീറ്റ് വന്നതിന് പിന്നാലെ മന്ത്രി ഇത് പിന്‍വലിച്ചു. മുന്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

Related News