Loading ...

Home sports

മുന്‍ ബ്ലാസ്റ്റേഴ്സ് താരം എ ടി കെ യിലേക്ക്

മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരവും കഴിഞ്ഞ സീസണ്‍ ഐ എസ് എല്ലില്‍ എഫ് സി ഗോവയുടെ കളികാരനുമായിരുന്ന നിര്‍മ്മല്‍ ഛേത്രി ഇത്തവണ ഐ എസ് എല്‍ ക്ലബ്ബായ എ ടി കെ യിലെത്തുമെന്ന് സൂചന. പോയ സീസണില്‍ എഫ് സി ഗോവയ്ക്ക് വേണ്ടി വെറും 8 മിനുറ്റുകള്‍ മാത്രം കളത്തിലിറങ്ങാന്‍ അവസരം ലഭിച്ച ഛേത്രി, എ ടി കെയുമായി കരാറിലെത്തുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ സീസണ്‍ ഐ എസ് എല്ലില്‍ കേരളാ ‌ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് നിര്‍മ്മല്‍ ഛേത്രി. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി പന്ത് തട്ടിയ ഈ പ്രതിരോധതാരം 2018 സീസണിലാണ് എഫ് സി ഗോവയിലെത്തുന്നത്. എന്നാല്‍ ഗോവന്‍ ടീമില്‍ ആവശ്യത്തിന്‌ കളി സമയം ഛേത്രിക്ക് ലഭിച്ചില്ല‌. എ ടി കെ യിലെത്തുന്നതോടെ കൊല്‍ക്കത്തയിലെ 4 വമ്ബന്‍ ക്ലബ്ബുകളിലും കളിക്കുന്ന താരമെന്ന നേട്ടവും നിര്‍മ്മല്‍ ഛേത്രിക്ക് സ്വന്തമാകും. നേരത്തെ കൊല്‍ക്കത്തന്‍ ക്ലബ്ബുകളായ ഈസ്റ്റ് ബെംഗാള്‍, മോഹന്‍ ബഗാന്‍, മൊഹമ്മദന്‍ എസ് സി എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഈ ക്ലബ്ബുകള്‍ക്ക് പുറമേ എയര്‍ ഇന്ത്യ, ഡെമ്ബോ എസ് സി, ഡി എസ് കെ ശിവാജിയന്‍സ് ടീമുകള്‍ക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

Related News