Loading ...

Home International

കൊച്ചി-മാലി ഫെറി സര്‍വീസിന് ധാരണ

കൊളംബോ: കൊച്ചിയില്‍ നിന്ന് മാലി ദ്വീപിലേക്ക് പാസഞ്ചര്‍-കാര്‍ഗോ ഫെറി സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യ-മാലിദ്വീപ് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണ. ഇതു സംബന്ധിച്ച ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും ഒപ്പിട്ടു. യാത്രയും ചരക്കുകൈമാറ്റവും സാദ്ധ്യമാകും വിധത്തിലായിരിക്കും ദിവസ സര്‍വീസ്. രണ്ടാംവട്ടം പ്രധാനമന്ത്രി ആയശേഷം നരേന്ദ്രമോദി നടത്തിയ ആദ്യ വിദേശ സന്ദര്‍ശനത്തിലാണ് തീരുമാനം. പ്രധാനമന്ത്രി മാലിയില്‍ നിന്ന് ശ്രീലങ്കയും സന്ദര്‍ശിച്ചശേഷം ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തി തിരുപ്പതിക്ഷേത്രസന്ദര്‍ശനം നടത്തി. ഏകദേശം 700 കിലോമീറ്ററാണ് കൊച്ചിയില്‍ നിന്ന് മാലിയിലേക്കുള്ള കടല്‍ദൂരം. കുല്‍ഹുദുഫുഷി ദ്വീപിലേക്ക് 500 കിലോമീറ്ററാണ് ദൂരം. മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയിലേക്കുള്ള യാത്ര കുല്‍ഹുദുഫുഷി ദ്വീപ് വഴിയായിരിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിനൊപ്പം വിനോദസഞ്ചാരവും വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഫെറി സര്‍വ്വീസ്. മാലിദ്വീപുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

പ്രതിരോധം, സമുദ്രസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രധാന കരാറുകള്‍. മാലിദ്വീപിലെ പുതിയ കോസ്റ്റല്‍ സര്‍വൈലന്‍സ് റഡാര്‍ സംവിധാനവും പ്രതിരോധ സേനയ്ക്കുള്ള പുതിയ പരിശീലന കേന്ദ്രവും മോദിയും സോലിഹും സംയുക്തമായി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം വിദേശ വിശിഷ്ടാതിഥികള്‍ക്കുള്ള മാലദ്വീപിന്റെ പരമോത ബഹുമതി 'നിഷാന്‍ ഇസ്സുദ്ദീന്‍' നല്‍കി മോദിയെ ആദരിച്ചു. ആദ്യമായാണ് മാലിയിലേക്ക് കേരളത്തില്‍ നിന്ന് ഫെറി സര്‍വീസ് ആരംഭിക്കുന്നത്.

ഉദ്യോഗസ്ഥതലത്തില്‍ ഇതിനു വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാസഞ്ചര്‍-കാര്‍ഗോ ഫെറി സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. കേരളത്തിലെ ടൂറിസം വികസനത്തിന് ഈ സര്‍വീസ് ഏറെ പ്രയോജനപ്പെടുമെും മുഖ്യമന്ത്രി പറഞ്ഞു. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഒരു വിദേശ ഭരണാധികാരി ശ്രീലങ്ക സന്ദര്‍ശിക്കുത്. മോദിയെ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്വീകരിച്ചു. ശ്രീലങ്കയില്‍ വീണ്ടുമെത്തിയതില്‍ സന്തോഷമെന്നും ഈ സുന്ദരദ്വീപിലേക്ക് നാലു വര്‍ഷത്തിനിടെ മൂന്നാമത്തെ സന്ദര്‍ശനമാണെന്നും ശ്രീലങ്കയിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹം അതേ അളവില്‍ തിരികെ പങ്കിടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.



Related News