Loading ...

Home sports

പുലിക്കുട്ടികളെ കണ്ട് വിരണ്ടോടി കങ്കാരുപ്പട: ഇന്ത്യക്ക് 36 റണ്‍സ് ജയം

ലണ്ടന്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി. ഓപ്പണര്‍മാരും, മധ്യനിരയും തകര്‍ത്താടിയപ്പോള്‍ ഓസീസ് ബൗളിംഗ് നിര അക്ഷരാര്‍ത്ഥത്തില്‍ തകരുകയായിരുന്നു. രോഹിത് ശര്‍മ്മ (57), ശിഖര്‍ ധവാന്‍ (117), വിരാട് കോലി (82), ഹാര്‍ദിക് പാണ്ഡ്യ (48), എം എസ് ധോണി (27) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീം സ്‌കോര്‍ 352ല്‍ എത്തിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് അറ്റാക്കിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഡേവിഡ് വാര്‍ണര്‍ (56), സ്റ്റീവ് സ്മിത്ത് (69), ഉസ്മാന്‍ ഖവാജ (42), അലക്സ് കേരി (55*) എന്നിവരുടെ പ്രകടനം ഓസീസിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും. അവസാന ഓവറുകളില്‍ ശക്തമായി തിരിച്ചുവന്ന ബുംറയും, ഭുവനേശ്വറും ഇന്ത്യക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. 316 റണ്‍സിന് പുറത്താകുകയായിരുന്നു ഓസീസ്.

Related News