Loading ...

Home Education

സാധ്യതയേറുന്നു, ഗെയിം കോഴ്സുകള്‍ക്ക്

ഗെയിം വ്യവസായ മേഖല ലോകത്താകമാനം വന്‍ വളര്‍ച്ചയുടെ പാതയിലാണ്. ലോകത്ത് മൂന്നു ബില്ല്യന്‍ മൊബൈല്‍ ഉപഭോക്താക്കളുണ്ട്. അവയെല്ലാം സ്മാര്‍ട്ട് ഫോണുകളുമാണ്. ഓരോ വ്യക്തിയും കുറഞ്ഞത് അഞ്ച് മൊബൈല്‍ ഗെയിമുകളാണ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. റെയിസിംഗ്, റോള്‍പ്ലെയിംഗ്, പസില്‍സ്, കാര്‍ഡ് ഗെയിംസ്, അര്‍ക്കേഡ്, കാസിനോ മുതലായവ ഇതിലുള്‍പ്പെടുന്നു. ശരാശരി 15 ബില്ല്യന്‍ മൊബൈല്‍ ഗെയിമുകളാണ് മൊബൈല്‍ ഉപഭോക്താക്കള്‍ കളിക്കാനുപയോഗിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്ഷമാശീലം കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശരാശരി 100 മിനിറ്റാണ് പ്രതിദിനം ഇവര്‍ ഗെയിമിംഗിനായി ഉപയോഗിക്കുന്നത്. ഒഴിവുസമയത്തും യാത്രയിലുമാണ് സമയം ചെലവിടുന്നത്. ഗെയിമിംഗിന് വ്യവസായ മേഖലയില്‍ ലോകത്താകമാനം ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ട്. ഡിസൈന്‍, ക്രിയേറ്റിവിറ്റി, കണ്ടന്റ് ഡെവലപ്മെന്റ്, ഓട്ടമേഷന്‍ എന്നിവയില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്. നിരവധി ഗെയിമിംഗ് കമ്ബനികള്‍, ഹോളിവുഡ്, ബോളിവുഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നു. ലോകത്താകമാനം ആപ്പ് സ്റ്റോറുകളില്‍ പത്ത് ലക്ഷത്തോളം മൊബൈല്‍ ആപ്പുകളുണ്ട്. ഓട്ടോമൊബൈല്‍ വ്യവസായം, കാര്‍ ഡിസൈനിംഗ് എന്നിവയില്‍ ഗെയിം രംഗത്ത് നിരവധി നൂതന പ്രവണതകള്‍ ദൃശ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് കിംഗ്സ്, മെഷീന്‍ ലേണിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, അനലിറ്റിക്സ്, ഡാറ്റ സയന്‍സ് എന്നിവയോടൊപ്പം Python, C+ എന്നിവയും അഡ്വാന്‍സ്ഡ് സോഫ്റ്റ് വെയറുകളും അനുവര്‍ത്തിച്ചു വരുന്നു. ഗെയിം ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും തൊഴില്‍ ലഭിയ്ക്കാവുന്ന കോഴ്സുകളുണ്ട്. ക്രിയേറ്റിവിറ്റി, രൂപകല്‍പ്പന, വിഷ്വലൈസേഷന്‍ എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഡിസൈനിംഗില്‍ അഭിരുചിയുണ്ടാകും. പ്ലസ്സ് ടു ഏത് വിഷയം പഠിച്ചവര്‍ക്കുമുതകുന്ന ബിരുദ കോഴ്സുകളുണ്ട്.
ബി ടെക്ക്, ബിസിഎ, എംസിഎ പൂര്‍ത്തിയാക്കിവര്‍ക്കുള്ള നിരവധി സ്കില്‍ വികസന കോഴ്സുകളുണ്ട്.
ബി എസ് സി ഗെയിം പ്രോഗ്രാമിംഗ്, ബാച്ചിലേഴ്സ് ഇന്‍ മള്‍ട്ടി മീഡിയ, ബി എസ് സി (ഓണേഴ്സ്) ഗെയിം ഡിസൈന്‍ & ഡെവലപ്മെന്റ്, എം എസ് സി മള്‍ട്ടി മീഡിയ, ഗെയിം ടെക്നോളജി എന്നിവ പ്രധാനപ്പെട്ട കോഴ്സുകളാണ്. നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തിനകത്തും, വിദേശത്തും ഗെയിം കോഴ്സുകള്‍ ഓഫര്‍ ചെയ്തു വരുന്നു. ഐസിഎടി ഡിസൈന്‍ & മീഡിയ കോളേജ്, ഫ്ളോറിഡ, അക്കാദമി ഓഫ് ഇന്ററാക്ടീവ് എന്റര്‍ടെയ്ന്‍മെന്റ്, ഫ്ളോറിഡ, ഇന്റീരിയര്‍ ഗെയിമിംഗ്, ഗ്രാഫിക്സ്, അനിമേഷന്‍, വിഎഫ്‌എക്സ്, അഡ്വര്‍ടൈസിംഗ് എന്നിവയില്‍ മികച്ച കോഴ്സുകളുണ്ട്. ഇറ യൂണിവേഴ്സിറ്റി ലഖ്നോ, ഗുജറാത്ത് യൂണിവേഴ്സിറ്റി, അരീന യൂണിവേഴ്സിറ്റി, ഡല്‍ഹി, അക്കാദമി ഓഫ് ആനിമേഷന്‍ & ഗെയിമിംഗ്, നോയ്ഡ, Zee ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ആര്‍ട്സ്, ബാംഗ്ലൂര്‍, i Pixio Animations കോളേജ്, ബാംഗ്ലൂര്‍, ബി വോക്ക് ഗ്രാഫിക്സ്, മള്‍ട്ടി മീഡിയ, ഐഎഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് & ഡിസൈന്‍, കൊല്ലം, ഡെന്റീ നിയല്‍ കോളേജ്, കാനഡ, മാസ്സി യൂണിവ്സിബിറ്റി, ന്യൂസിലാന്റ്, യൂണിവേഴ്സിറ്റി ഓഫ് ടെക്നോളിജി സിഡ്നി, കര്‍ട്ടിന്‍ യൂണിവേഴ്സിറ്റി, ആസ്ട്രേലിയ, ഫ്ളിന്‍ഡേഴ്സ യൂണിവേഴ്സിറ്റി ആസ്ട്രേലിയ, യൂണിവേഴ്സിറ്റി ഓഫ് കാന്റര്‍ബറി, ന്യൂസിലാന്റ്, യൂണിവേഴ്സിറ്റി ഓഫ് ലിവര്‍പൂള്‍, യു കെ കൊവെന്റി യൂണിവേഴ്സിറ്റി, യു കെ, യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ് യു കെ എന്നിവിടങ്ങളില്‍ മികച്ച ഗെയിമിംഗ് ടെക്നോളജി കോഴ്സുകളുണ്ട്.

Related News