Loading ...

Home National

പ്രിയങ്കയ്ക്ക് പിന്നാലെ സോണിയയും ഉത്തര്‍ പ്രദേശിലേക്ക്; 2022 ലക്ഷ്യമിട്ട് നീക്കം തുടങ്ങി

ദില്ലി: ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കോണ്‍ഗ്രസ് തീരുമാനം. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചൊവ്വാഴ്ച യുപിയിലെത്തും. ബുധനാഴ്ച സോണിയാ ഗാന്ധിയും യുപി സന്ദര്‍ശിക്കും. തന്റെ മണ്ഡലമായ റായ്ബറേലിയിലെ വോട്ടര്‍മാരെ കണ്ട് നന്ദി അറിയിക്കുകയാണ് സോണിയയുടെ സന്ദര്‍ശലക്ഷ്യങ്ങളിലൊന്ന്. യുപിയില്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും കനത്ത തിരിച്ചടിയാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. 80 സീറ്റുള്ള യുപിയില്‍ നിന്ന് ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സോണിയാ ഗാന്ധി മല്‍സരിച്ച റായ്ബറേലി. രാഹുല്‍ ഗാന്ധി മല്‍സരിച്ച അമേഠി മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസ് തോറ്റു. സ്മൃതി ഇറാനിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ജയം നേടിയത്. 2022ല്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധിക്ക് യുപിയുടെ ചുമതല നല്‍കുമ്ബോള്‍ നല്‍കിയ നിര്‍ദേശം നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ചവിജയം നേടണമെന്നതായിരുന്നു. ചൊവ്വാഴ്ച റായ്ബറേലിയില്‍ പ്രിയങ്കയെത്തും. ബുധനാഴ്ച വരെ അവര്‍ മണ്ഡലത്തിലുണ്ടാകും. സോണിയക്കൊപ്പം പൊതുപരിപാടിയില്‍ പ്രിയങ്കയും പങ്കെടുക്കും. ഇസ്രായേലുമായി വന്‍ ആയുധ കരാര്‍ ഒപ്പിട്ട് മോദി സര്‍ക്കാര്‍ 300 കോടി... വീര്യം കൂടിയ ബോംബുകള്‍... സോണിയയും പ്രിയങ്കയും പങ്കെടുക്കുന്ന പാര്‍ട്ടി യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്രയും ദയനീയ പരാജയം ഏറ്റുവാങ്ങാനുണ്ടായ കാരണവും ചര്‍ച്ച ചെയ്യും. പ്രതിസന്ധികള്‍ പരിഹരിച്ച്‌ മുന്നോട്ട് പോകാനുള്ള തന്ത്രങ്ങളാകും നേതാക്കള്‍ ആവിഷ്‌കരിക്കുക. അമേഠിയില്‍ രാഹുല്‍ പരാജയപ്പെടാനുണ്ടായ കാരണം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതി അംഗങ്ങളും റായ്ബറേലിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

Related News