Loading ...

Home National

കനത്ത ചൂടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വീണ്ടും റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി : കനത്ത ചൂടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വീണ്ടും റെഡ് അലര്‍ട്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ ഇന്നത്തെ താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ 46.8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്.

Related News