Loading ...

Home Gulf

സൗദിയില്‍ വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം കുറയുന്നു; സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന പശ്ചാതലത്തിലാണ് കൊഴിഞ്ഞുപോക്കെന്ന് വിലയിരുത്തല്‍

റിയാദ്: ( 08.06.2019) സൗദിയില്‍ വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം കുറയുന്നായി റിപ്പോര്‍ട്ട്. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന പശ്ചാതലത്തിലാണ് കൊഴിഞ്ഞുപോക്കെന്ന് വിലയിരുത്തുന്നത്. 45,000 വിദേശ എന്‍ജിനീയര്‍മാരാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്ന് മടങ്ങിയത്.

ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്തെ വിദേശികളായ എന്‍ജിനീയര്‍മാര്‍ 149,000 ആണെന്നാണ് എന്‍ജിനീയറിംഗ് കൗണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഅദ് അല്‍ ശഹ്റാനി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കൗണ്‍സില്‍ അംഗത്വമുള്ള വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം 194,000 ആയിരുന്നു. ഒരു വര്‍ഷത്തിനിടെ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായാണ് കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എന്‍ജിനീയറിങ് കൗണ്‍സിലില്‍ അംഗത്വമുള്ള സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. കഴിഞ്ഞ ജൂണില്‍ സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണം 27,800 ആയിരുന്നു. ഇപ്പോഴിത് 37,200 ആയി ഉയര്‍ന്നു. അതേസമയം വ്യാജ എന്‍ജിനീയര്‍മാരെ കണ്ടെത്തുന്നതിന് എന്‍ജിനീയറിംഗ് കൗണ്‍സില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

Related News