Loading ...

Home sports

ഇരട്ട ഗോളുകളുമായി മെസ്സി, അര്‍ജന്റീനയുടെ കോപ ഒരുക്കം ഗംഭീരം

കോപ അമേരിക്കയ്ക്കായി ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്ബന്‍ വിജയം. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ നികരഗുവയെ നേരിട്ട അര്‍ജന്റീന ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനയ്ക്ക് ഈ വന്‍ വിജയം നേടിക്കൊടുത്തത്. തുടക്കത്തില്‍ അര്‍ജന്റീന ഈ കുഞ്ഞന്‍ ടീമിന് മുന്നിലും പതറിയിരുന്നു. അപ്പോഴാണ് മെസ്സി രക്ഷകനായത്. കളിയുടെ 37ആം മിനുട്ടിലും 38ആം മിനുട്ടിലുമായിരുന്നു മെസ്സിയുടെ ഗോളുകള്‍ പിറന്നത്. അതോടെ 2-0ന് മുന്നില്‍ എത്തിയ അര്‍ജന്റീന മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിയില്‍ ഇന്റര്‍ മിലാന്‍ സ്ട്രൈക്കര്‍ മാര്‍ടിനസും ഇരട്ടഗോളുകള്‍ നേടി സ്കലോണിയുടെ ടീമിന്റെ ജയത്തില്‍ പങ്കുവഹിച്ചു. 81ആം മിനുട്ടില്‍ പെരേര അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. ഇനി കോപ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബിയക്ക് എതിരെ ഇറങ്ങുന്നതാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Related News