Loading ...

Home Business

ഇപ്‌സോസ് ഇന്ത്യയുടെ ബ്രാന്‍ഡ് പോപ്പുലാരിറ്റി സര്‍വേയുടെ ഫലം പുറത്ത്; ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡ് ഗൂഗിള്‍, തൊട്ടു പിന്നില്‍ ജിയോ

ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ബ്രാന്‍ഡ് എന്ന ഖ്യാതി നേടിയത് ഒരു അമേരിക്കന്‍ കമ്ബനി. ഗൂഗിള്‍ ആണ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡ്. റിലയന്‍സ് ജിയോ ആണ് തൊട്ടു പിന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്ന ജിയോ ഇപ്പോള്‍ രണ്ടാം സ്ഥാനം പിടിച്ചു പറ്റി. ഇപ്‌സോസ് ഇന്ത്യ എന്ന സ്ഥാപനം ബ്രാന്‍ഡ് പോപ്പുലാരിറ്റിക്കായി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍ ഉള്ളത്. ജിയോയുടെ മുഖ്യ എതിരാളിയായായ എയര്‍ ടെല്‍ ബ്രാന്‍ഡ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ്. ആദ്യത്തെ പത്തു സ്ഥാനങ്ങളും നേടിയിരിക്കുന്നത് ടെക്‌നോളജി കമ്ബനികളാണെന്നതാണ് ശ്രദ്ധേയമായ മാറ്റം.
പേ ടി എം, ഫേസ്‌ബുക്ക്, ആമസോണ്‍, സാംസങ്, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ കമ്ബനികളാണ് ആദ്യ പത്തു ബ്രാന്‍ഡുകളില്‍ ഇടം പിടിച്ചത്. ബില്‍ ഗേറ്റിസിന്റെ മൈക്രോ സോഫ്റ്റ് ലിസിറ്റില്‍ ഏഴാം സ്ഥാനത്താണ്.

Related News