Loading ...

Home National

ജമ്മു കാഷ്‌മീരില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം

ജമ്മു: ജമ്മു കാഷ്‌മീരില്‍ പോലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. സോപ്പോറിലെ പോലീസ് സ്റ്റേഷനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതായി അറിയിച്ചു. ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

Related News