Loading ...

Home USA

യുഎസുമായുള്ള ആണവായുധ കരാര്‍; നിലപാട് വ്യക്തമാക്കി പുടിന്‍

സെന്‍റ് പീറ്റേഴ്സ്ബെര്‍ഗ്: ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. 2021ല്‍ കാലാവധി തീരുന്ന ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കാന്‍ അമേരിക്ക താല്‍പര്യം കാണിക്കുന്നില്ലെന്ന് പുടിന്‍ വ്യക്തമാക്കി. റഷ്യ 30 ശതമാനം, അമേരിക്ക 25 ശതമാനം എന്നിങ്ങനെ ആണവായുധങ്ങള്‍ കുറയ്ക്കുമെന്ന കരാര്‍ റഷ്യന്‍ പ്രസിഡിന്‍റായിരുന്ന ദിമിത്രി മെദ്വദേവും അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമാണ് ഒപ്പുവെച്ചത്. കരാര്‍ തുടരാമെന്ന് റഷ്യ പലവട്ടം താല്‍പര്യം പ്രകടിപ്പിച്ചിട്ടും അമേരിക്ക താല്‍പര്യം കാണിക്കാതിരിക്കുകയാണെന്നും സെന്‍റ് പീറ്റേഴ്സ്ബെര്‍ഗില്‍ നടന്ന എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെ പുടിന്‍ വ്യക്തമാക്കി.

Related News