Loading ...

Home National

രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാന്‍ തയ്യാര്‍ ; രാഹുലിന് അസ്‍ലം ഷേര്‍ ഖാന്റെ കത്ത്

ഡല്‍ഹി : തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണ്. അതിനിടെ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി മുന്‍ ഒളിമ്ബ്യന്‍ അസ്‍ലം ഷേര്‍ ഖാന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. മെയ് 27 ന് രാഹുലിന് അയച്ച കത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്ത് രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 1984 ല്‍ മധ്യപ്രദേശിലെ ബേത്തുള്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് ജയിച്ച ഷേര്‍ ഖാന്‍ കേന്ദ്രമന്ത്രിയുമായിരുന്നു. 1997 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി . പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. 72ലെ മ്യൂണിക് ഒളിമ്ബിക്‌സില്‍ ഹോക്കി ടീം അംഗമായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

Related News