Loading ...

Home National

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ് ഉണ്ടായി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,050 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 24,400 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമായിരുന്നു.അതേസമയം വെള്ളി വിലയില്‍ നേരിയ ഇടിവ് ഇന്നലെ ഉണ്ടായി. ഗ്രാമിന് 39.45 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യപാരം നടന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ട്. 5.61 ഡോളറാണ് ഇന്ന് കുറഞ്ഞത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,332.13 ഡോളറാണ് ഇന്നത്തെ നിരക്ക്.

Related News