Loading ...

Home Education

ലാറ്ററല്‍ എന്‍ട്രി വഴി എംബിബിഎസ് പഠിക്കാന്‍ അവസരം

രാജ്യത്തെ ആതുരവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. നഴ്‌സുമാര്‍ക്ക് ഡോക്ടര്‍ പഠനം സാധ്യമാക്കുന്ന വിധം എംബിബിഎസിലേക്ക് ലാറ്ററല്‍ എന്‍ട്രി കൊണ്ടുവരുന്നു. വൈദ്യ വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന 2019 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ കരടിലാണ് ഈ നിര്‍ദേശമുള്ളത്. അഞ്ചുവര്‍ഷത്തെ എംബിബിഎസ് പഠനത്തിന്റെ ഭാഗമായി വരുന്ന ആദ്യ രണ്ടു വര്‍ഷത്തെ പഠനം നഴ്‌സിംഗ്, ദന്തല്‍ വിഭാഗങ്ങള്‍ക്ക് കൂടി പൊതുവാക്കാനും ഇത് പൂര്‍ത്തിയാക്കിയവര്‍ക്ക് പിന്നീടുള്ള മൂന്ന് വര്‍ഷത്തെ പഠനം സ്‌പെഷ്യലൈസ് ചെയ്യാന്‍ അവസരം നല്‍കുന്നതുമായ രീതിയിലാണ് പുതിയ മാറ്റം. മെഡിസിന്‍ പഠിക്കാനുള്ള പ്രവേശന പരീക്ഷയും എംബിബിഎസ് ബിരുദധാരികള്‍ക്ക് പ്രാക്ടീസ് അനുവദിക്കുന്ന എക്‌സിറ്റ് എക്‌സാം എന്നിവ നിലനിര്‍ത്താന്‍ നിര്‍ദേശമുണ്ട്. പൊതുവായി രണ്ടു വര്‍ഷത്തെ അടിസ്ഥാന പഠനം ഡോക്ടര്‍, നഴ്‌സ്, ദന്തിസ്റ്റ് എന്നീ കോഴ്‌സുകള്‍ക്ക് പൊതുവായി മാറും. അതിന് ശേഷം എംബിബിഎസ്, ബിഡിഎസ്, നഴ്‌സിംഗ് തുടങ്ങി വിദ്യാര്‍ത്ഥിക്ക് സ്‌പെഷ്യലൈസ് ചെയ്യാം. പിന്നീട് ലാറ്ററല്‍ എന്‍ട്രി പ്രകാരം ഡോക്ടറാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അങ്ങിനെയാകാം. അതേസമയം, ഈ ലാറ്ററല്‍ എന്‍ട്രി ചെയ്യുന്നവരും നീറ്റ് എഴുതണം. അതായത് ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥി രണ്ടു വര്‍ഷത്തിന് ശേഷം എംബിബിഎസിന് ലാറ്ററല്‍ എന്‍ട്രി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരും നീറ്റ് എഴുതണം. അത് അനുസരിച്ചായിരിക്കും എംബിബിഎസിന്റെ മൂന്ന് വര്‍ഷ പഠനം. അതുപോലെ എംബിബിഎസ് വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനും നിര്‍ദേശത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഫീസ് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. പക്ഷേ സ്‌കോളര്‍ഷിപ്പ് നിര്‍ബ്ബന്ധമായിരിക്കും. 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കണം. ഇതില്‍ 20 ശതമാനം പേര്‍ക്ക് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ് നല്‍കണം.

Related News