Loading ...

Home International

റൂബെന്‍ പോള്‍: ഒന്‍പതാം വയസ്സില്‍ സൈബര്‍ സുരക്ഷാ വിദഗ്ധന്‍, സിഇഒ

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ ആണ് റൂബെന്‍ പോള്‍, 'പ്രൂഡന്റ് ഗെയിംസ്' എന്ന കമ്പനിയുടെ മേധാവി


അറിയപ്പെടുന്ന ഹാക്കര്‍, ആപ്പ് ഡെവലപ്പര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍, എല്ലാറ്റിലുമുപരി ഗെയിം ഡെവലപ്‌മെന്റ് കമ്പനിയായ 'പ്രൂഡന്റ് ഗെയിംസി'ന്റെ ( Prudent Games ) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സിഇഒ). à´®àµ‚ന്നാംതരത്തില്‍ പഠിക്കുന്ന ഒന്‍പത് വയസ്സുകരന്റെയാണ് à´ˆ വിശേഷങ്ങളെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍, സംഭവം സത്യമാണ്. യു.എസില്‍ ടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ റൂബെന്‍ പോള്‍ ഇതെല്ലാമാണ്. ഗെയിം കളിച്ച് നടക്കേണ്ട പ്രായത്തില്‍ എല്ലാ ഗെയിമിനെയും കടത്തിവെട്ടുകയാണ് à´ˆ കൊച്ചുമിടുക്കന്‍. à´²àµ‹à´•à´¤àµà´¤àµ† ഏറ്റവും വലിയ ഹാക്കര്‍ സമ്മേളനങ്ങളിലൊന്നായ 'ഗ്രൗണ്ട് സീറോ സമ്മിറ്റ് 2015' ല്‍ ( Ground Zero Summit 2015 ) പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ റൂബെന്‍, വ്യാഴാഴ്ച à´† ഉച്ചകോടിയില്‍ സംസാരിച്ചു. ലോകത്തെ പ്രധാനപ്പെട്ട സൈബര്‍ സുരക്ഷാവിദഗ്ധരും സുരക്ഷാ ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനമാണത്. Reuben Paulകഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ശിശുദിനസന്ദേശം നല്‍കാന്‍ ക്ഷണിക്കപ്പെട്ട റൂബെന്‍, ഇത്തവണ കുട്ടികളെ സൈബര്‍ സുരക്ഷ അഭ്യസിപ്പിക്കാനുള്ള 'സ്‌പെഷ്യല്‍ അംബാസഡറെ'ന്ന റോളിലാണ് ഇന്ത്യയിലെത്തിയത്. à´¨à´¾à´²àµà´¦à´¿à´µà´¸à´¤àµà´¤àµ† ഗ്രൗണ്ട് സീറോ ഉച്ചകോടി ഡല്‍ഹയില്‍ അശോക ഹോട്ടലിലാണ് നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആണ് മുഖ്യാതിഥി. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് റൂബെന്‍. à´­à´¾à´µà´¿à´¯à´¿à´²àµâ€ ആരാകാനാണ് താത്പര്യമെന്ന് റൂബെനോട് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ഒരു മികച്ച 'സൈബല്‍സ്‌പൈ' (സൈബര്‍ ചാരന്‍) ആകാനാണ് ആഗ്രഹിക്കുന്നതായി അവന്‍ അറിയിച്ചു. à´‡à´¨àµà´¤àµà´¯à´¨àµâ€ വംശജന്‍ മനോ പോളാണ് റൂബെന്റെ അച്ഛന്‍. അദ്ദേഹം തന്നെയാണ് അവനെ പരിശീലിപ്പിച്ചതും. റൂബെന്‍ സിഇഒ ആയിട്ടുള്ള പ്രൂഡന്റ് ഗെയിംസ് കമ്പനി സ്ഥാപിച്ചത് റൂബെനും അച്ഛനും ചേര്‍ന്നാണ്
 (കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ). 

Related News