Loading ...

Home Gulf

അറബ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പെടുത്തിയ ഉപരോധത്തിന് രണ്ട് വര്‍ഷം

സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിന് ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്ന് ആരോപിച്ച്‌ ഏര്‍പെടുത്തിയ ഉപരോധത്തിന് രണ്ട് വര്‍ഷം.ഉപരോധം ഏര്‍പ്പെടുത്തിയത് കര,വ്യോമ,നാവിക പാതകളെല്ലാം അടച്ചുകൊണ്ടായിരുന്നു .സൗദി രാജാവിന്റെ ക്ഷണമനുസരിച്ച്‌ ഇക്കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രി ജി.സി.സി യോഗത്തില്‍ പങ്കെടുത്തെങ്കിലും ഉപരോധ വിഷയങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നില്ല. അറബ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത് പതിമൂന്ന് നിബന്ധനകള്‍ മുന്നില്‍ വെച്ചാണ് . ഭീകരവാദ സംഘടനകള്‍ക്കുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുക, അല്‍ജസീറയുടെ സംപ്രേക്ഷണം നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു അത്. എന്നാല്‍ മറ്റുരാജ്യങ്ങളുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച ഖത്തര്‍ ഉപാധികളൊന്നും അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിന്നതോടെ ഖത്തര്‍ മറ്റു വഴികള്‍ തേടി. രാജ്യം കാര്യമായും ഇറക്കുമതി ചെയ്തിരുന്ന പാലിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. തകര്‍ച്ച നേരിട്ട സമ്ബദ് രംഗവും തിരിച്ചുവന്നു.തടസ്സങ്ങളേതുമില്ലാതെ ലോകകപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ അയല്‍ രാജ്യങ്ങളുടെ ഉപരോധത്തെ മറികടന്നത്.

Related News