Loading ...

Home National

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു. എ എന്‍ 32 എന്ന വ്യോമസേന വിമാനമാണ് കാണാതായത്. വിമാനത്തില്‍ പതിമൂന്നു പേര്‍ ഉണ്ടായിരുന്നു. വിമാനം കണ്ടെത്താന്‍ ഐഎസ്‌ആര്‍ഒ ഉപഗ്രഹത്തിന്‍റെ സഹായവും തേടിയിട്ടുണ്ട്.
അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മചുകയിലേക്കുള്ള യാത്രമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്. മഴ തെരച്ചിലിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുകയാണ്.. അരുണാചല്‍ പ്രദേശിലെ മെച്ചുക എയര്‍ഫീല്‍ഡിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്തിലേക്ക് തുടര്‍ച്ചയായി ബന്ധപ്പെടാന്‍ പിന്നീട് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഏറ്റവുമൊടുവില്‍ സന്ദേ‌ശം ലഭിക്കുമ്ബോള്‍ അസമിനും അരുണാചല്‍ പ്രദേശിനും ഇടയിലായിരുന്നു വിമാനമുണ്ടായിരുന്നത്.

Related News