Loading ...

Home National

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ തയ്യാറായി സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ തയ്യാറായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ബൂത്ത് തലം മുതല്‍ സര്‍വേ നടത്തി തോല്‍വിയുടെ കാരണം പഠിക്കാനാണ് സച്ചിന്‍ പൈലറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.' ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എവിടെയാണ് പാളിച്ച പറ്റിയതെന്ന് അറിയാന്‍ ഓരോ ബൂത്തുകളില്‍ നിന്നും പ്രത്യേക റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 50,000 ബൂത്തുകളാണ് ഉള്ളത്. നമ്മള്‍ ഉറപ്പിച്ച സീറ്റുകള്‍ പോലും പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കേണ്ട കാര്യം തന്നെയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പ്രസിഡന്റ് ഏറ്റെടുത്തിട്ടുണ്ടാകാം. പക്ഷേ അത് പോര. കൃത്യമായ പരാജയകാരണം വിലയിരുത്താന്‍ പാര്‍ട്ടിക്കാകണം. ബൂത്ത് തലത്തില്‍ ഗൗരവമായ സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കണം'- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Related News