Loading ...

Home National

രാജ്യത്ത് പുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണമെന്ന് നിതിന്‍ ഗാഡ്ഗരി

ന്യൂഡല്‍ഹി: രാജ്യത്ത് പുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണമെന്ന് നിതിന്‍ ഗാഡ്ഗരി. രാജ്യത്തെ ചെറുകിട, സൂഷ്മ വ്യവസായ മേഖലയില്‍ നിന്ന് അതിനുവേണ്ട ഉല്‍പാദനമുണ്ടായാല്‍ ഇറക്കുമതി കുറയ്ക്കാനാകുമെന്നും ഇതിനായുളള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണെന്നും സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി കൂടിയായ നിതിന്‍ ഗാഡ്ഗരി അഭിപ്രായപ്പെട്ടു.'ഗ്രാമങ്ങള്‍, ചെറു പട്ടണങ്ങള്‍, വന്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലെ ചെറുകിട വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി സാമ്ബത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുമാണ് സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം ലക്ഷ്യമിടുന്നത്.' - മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related News