Loading ...

Home National

പുതുതായി അഞ്ച് മന്ത്രിസഭാ സമിതികള്‍ കൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പുതുതായി അഞ്ച് മന്ത്രിസഭാ സമിതികള്‍ കൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ രണ്ടു സമിതികളുടെ അദ്ധ്യക്ഷന്‍ അമിത് ഷാ ആണ്. പാര്‍ലമെന്‍ററി കാര്യത്തിനും സര്‍ക്കാര്‍ വീടുകള്‍ അനുവദിക്കുന്നതിനുമുള്ള സമിതികളിലാണ് അമിത് ഷായെ അദ്ധ്യക്ഷനാക്കിയത്. നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമാണ് അംഗങ്ങളായി ഉള്ളത്. സഖ്യകക്ഷി മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചിരിക്കുന്നത്. ഇതുവരെ പ്രഖ്യാപിച്ച എട്ടു സമിതികളിലും അമിത് ഷാ അംഗമാണ്. ആറ് സമിതികളില്‍ മോദി അംഗമായുണ്ട്.
നിക്ഷേപം, തൊഴില്‍, സുരക്ഷാ കാര്യങ്ങള്‍ എന്നിവയ്ക്കുവേണ്ടിയുള്ള മന്ത്രിസഭാ സമിതികള്‍ കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു. നിക്ഷേപവും വളര്‍ച്ചയും ലക്ഷ്യമിട്ട് അഞ്ചംഗ സമിതിയേയും തൊഴിലവസരവും നൈപുണ്യ വികസത്തിനുമായി പത്തംഗ സമിതിയേയുമാണ് നിയോഗിച്ചിട്ടുള്ളത്. സ‍ര്‍ക്കാരിന് വെല്ലുവിളികളായി നില്‍ക്കുന്ന സാമ്ബത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ചെയര്‍മാനായി സമിതി രൂപീകരിച്ചിട്ടുണ്ട്.

Related News