Loading ...

Home Education

സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും; പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി തൃശൂരില്‍ നി‍ര്‍വ്വഹിക്കും

തിരുവനന്തപുരം: അവിധി ദിനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പ്രവേശനോത്സവം വര്‍ണ്ണാഭമാക്കാനുളള എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി തൃശൂരില്‍ നി‍ര്‍വ്വഹിക്കും. പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റല്‍ ക്ലാസുകളുമായി കുട്ടികളെ കാത്തിരിക്കുകയാണ് വിവിധ സ്കൂളുകള്‍. മുന്‍ വര്‍ഷത്തെ പോലെ പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും കൂട്ടാനുള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്. ഇന്നുതന്നെയാണ് ഒന്നാം ക്ലാസ്സുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ഇന്ന് ആരംഭിക്കുന്നത്. പുതിയതായി നടപ്പാക്കിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്‌ കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ സ്കൂളുകളിലെത്തുക. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഡിജിഇ അഥവാ ഡയറക്ടേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന് കീഴിലാണ്. ഇതടക്കമുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. അതേസമയം ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുളള വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തിനെതിരെയുളള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം പുതിയ അധ്യയന വര്‍ഷത്തെ കലുഷിതമാക്കാനാണ് സാധ്യത. സംസ്ഥാനതല-ജില്ലാതല പ്രവേശനോത്സവങ്ങള്‍ അധ്യാപകര്‍ ബഹിഷ്ക്കരിക്കും. പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഹയര്‍സെക്കന്‍ഡറി മേഖലയിലെ അധ്യാപകര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

Related News