Loading ...

Home special dish

ഷുഗര്‍ഫ്രീ കാരറ്റ് പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കുന്ന വിധം

ചേരുവകള്‍ മൈദ - രണ്ടര കപ്പ്
ബേക്കിങ് പൗഡര്‍ - രണ്ട് ടീസ്പൂണ്‍
ബേക്കിങ് സോഡ - ഒരു ടീസ്പൂണ്‍
ജാതിപത്രിപ്പൊടി - ഒരു ടീസ്പൂണ്‍
കറുവപ്പട്ട പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
ബട്ടര്‍ - അര കപ്പ്
മുട്ട - മൂന്ന്
തണുപ്പ് മാറിയ പൈനാപ്പിള്‍ ജ്യൂസ് കോണ്‍സെന്‍ട്രേറ്റ് - ഒരു കപ്പ്
വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
കാരറ്റ് പൊടിയായി ചിരകിയത് - ഒരു കപ്പ്
പാകം ചെയ്യുന്നവിധം 1. മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ജാതിപത്രപ്പൊടി, കറുവപ്പട്ടപ്പൊടി, ഉപ്പ് എന്നിവ അരിക്കുക.
2. ഓവന്‍ 150 ഡിഗ്രി സെന്റിഗ്രേഡില്‍ പ്രീഹീറ്റ് ചെയ്യുക. 3. ഒരു വലിയ പാത്രത്തില്‍ ബട്ടര്‍ ബീറ്റ് ചെയ്ത് മയപ്പെടുത്തുക.
4. മുട്ട ഓരോന്നായി ചേര്‍ത്തടിക്കുക.
5. പൈനാപ്പിള്‍ ജ്യൂസ് കോണ്‍സെന്‍ട്രേറ്റും വാനില എസ്സന്‍സും ചേര്‍ത്തടിക്കുക.
6. ഇതിലേക്ക് അരിച്ച്‌ വച്ചിരിക്കുന്ന മൈദമിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
7. അവസാനം കാരറ്റ് ഗ്രേറ്റ് ചെയ്തതും ചേര്‍ത്തിളക്കുക.
8. ഈ മിശ്രിതം ബട്ടര്‍ പുരട്ടി മയപ്പെടുത്തിയ ബേക്കിങ് പാത്രത്തിലൊഴിച്ച്‌ 30 മിനിട്ട് പ്രീഹീറ്റഡ് ഓവനില്‍ ബേക്ക് ചെയ്യുക.

Related News