Loading ...

Home special dish

ചൂടന്‍ 'ടൊമാറ്റോ ക്രീം സൂപ്പ്' തയ്യാറാക്കാം

വേണ്ട ചേരുവകള്‍... തക്കാളി 5 എണ്ണം സവാള 1 എണ്ണം വെണ്ണ 3 ടേബിള്‍ സ്പൂണ്‍ കുരുമുളക് ഒന്നര ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം 2 കപ്പ് ക്രീം 5 ടേബിള്‍ സ്പൂണ്‍ ഉപ്പ് ആവശ്യത്തിന്. പാകം ചെയ്യുന്ന വിധം... ആദ്യം പാനില്‍ ബട്ടര്‍ ഇട്ട് ചൂടാകുമ്ബോള്‍ ചെറുതായി അരിഞ്ഞ സവാളയും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക. സവാള കണ്ണാടി പോലെയാകുമ്ബോള്‍ തക്കാളി അരിഞ്ഞതും ഉപ്പും കുരുമുളകും ചേര്‍ത്ത് ഇളക്കുക. ഇതിലേക്കു വെള്ളം ചേര്‍ത്ത് 10 മിനിറ്റ് അടച്ചുവച്ച്‌ വേവിക്കുക. അടുപ്പില്‍ നിന്നു മാറ്റി മിക്സിയില്‍ അടിച്ചു പേസ്റ്റ് പോലെയാക്കുക. ഇതു വീണ്ടും പാനിലേക്കു മാറ്റി ചൂടാക്കുക. ക്രീമും ആവശ്യമുള്ള കുരുമുളകും ഉപ്പും ചേര്‍ക്കുക. ടൊമാറ്റോ ക്രീം സൂപ്പ് തയ്യാറായി...

Related News