Loading ...

Home International

വ്രതശുദ്ധിയുടെ പുണ്യം നേടി ചെറിയ പെരുന്നാള്‍ ആഘോഷിച്ച്‌ വിശ്വാസികള്‍

തൃശ്ശൂര്‍: ഇരുപത്തിയൊമ്ബത് ദിവസം നീണ്ട ഉപവാസത്തിന് പരിസമാപ്തി കുറിച്ച്‌ ചെറിയ പെരുന്നാള്‍ ആഘോഷിച്ച്‌ വിശ്വാസികള്‍. സ്‌നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ചെറിയ പെരുന്നാള്‍ ദിനം ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും ഒപ്പം ആഘോഷിക്കുന്ന ആഹ്‌ളാദത്തിലാണ് വിശ്വാസ സമൂഹം. നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ പൊലിമയാണ്. മൈലാഞ്ചിയിടലും, കൈത്താളമിട്ടുള്ള പാട്ടുകളുമായി ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും തുടക്കമായി കഴിഞ്ഞു. സര്‍വ്വവും സ്രഷ്ടാവില്‍ അര്‍പ്പിച്ച വ്രതാനുഷ്ഠാനത്തിന്റെ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചാണ് വിശ്വാസ ലോകം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നോമ്ബിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനം കൂടിയാണ് ഈദ് ആഘോഷം.

Related News