Loading ...

Home Education

മ​ന്ത്രി​യോ​ടൊ​പ്പം ക്ലാ​സി​ലേ​ക്ക്. സം​സ്ഥാ​ന സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം കൊടകരയില്‍ ആ​റി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

തൃ​ശൂര്‍: സം​സ്ഥാ​ന സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം കൊടകര ചെ​ന്പുച്ചി​റ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ആ​റി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. "അ​ക്കാ​ദ​മി​ക മി​ക​വ് വി​ദ്യാ​ല​യ മി​ക​വ്' എ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ര്‍​ത്തിപ്പിടി​ച്ചാ​ണ് പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന​ത്. രാ​വി​ലെ 9.30നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ന്‍, വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍, ടി.​എ​ന്‍. പ്ര​താ​പ​ന്‍ എംപി എ​ന്നി​വ​ര്‍ സം​സാ​രി​ക്കും. "മ​ന്ത്രി​യോ​ടൊ​പ്പം ക്ലാ​സി​ലേ​ക്ക്' എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​ന്ന്, 11 ക്ലാ​സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളെ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് വ​ര​വേ​ല്‍​ക്കും. പ്ലാ​സ്റ്റി​ക് ര​ഹി​ത വി​ദ്യാ​ല​യ​മാ​ക്കാ​ന്‍ പേ​പ്പ​ര്‍ ബാ​ഗു​ക​ളും വി​ത്തുപേ​ന​ക​ളും ആ​ശം​സാ കാ​ര്‍​ഡു​ക​ളും ക​മ്മി​റ്റി ത​യാ​റാ​ക്കിയതാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ 18 ബി​ആ​ര്‍​സി​ക​ളി​ലും 86 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഏ​ഴു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ര്‍​പ​റേ​ഷ​നി​ലും 942 സ്കൂ​ളു​ക​ളി​ലും അ​ന്നേദി​വ​സം പ്ര​വേ​ശ​നോ​ത്സ​വം വി​പു​ല​മാ​യി ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ര്‍ ജ​യ​ന്തി സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ പ്രോജ​ക്‌ട് കോ-​ ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്ദു പ​ര​മേ​ശ്വ​ര​ന്‍, ജെ​യിം​സ് പി. ​പോ​ള്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related News