Loading ...

Home special dish

വരൂ രുചികരമായ പൈനാപ്പിള്‍ ട്രിഫ്‌ളെറ്റ് ഉണ്ടാക്കാം

ചേരുവകള്‍ കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍ (പകുതി)
ചൈനാഗ്രാസ് - 10ഗ്രാം
പാല്‍ - അര ലിറ്റര്‍
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - അരക്കപ്പ്
ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ആരോറൂട്ട് ബിസ്‌കറ്റ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ചെറുതാക്കി നുറുക്കിയ പൈനാപ്പിള്‍ രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് സ്റ്റൗവില്‍ വച്ച്‌ ചൂടാക്കി വെള്ളം വറ്റിക്കുക. പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, 3 ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ ഒരുമിച്ചാക്കി ചെറിയ തീയില്‍ ഇളക്കിക്കൊണ്ടിരിക്കണം. അതേസമയം രണ്ടാമത്തെ സ്റ്റൗവ്വില്‍ ചെറുതാക്കി മുറിച്ച ചൈനാഗ്രാസും അരക്കപ്പ് വെള്ളവും ഡബിള്‍ ബോയില്‍ തീയില്‍ തിളപ്പിച്ച്‌ അലിയിച്ചെടുക്കുക. ഒരേ ചൂടായാല്‍ പാല്‍ക്കൂട്ടും ചൈനാഗ്രാസും ഒന്നിച്ചാക്കി ഇളക്കുക. സെര്‍വ്വിങ് ഡിഷില്‍ ആദ്യം ബിസ്‌കറ്റും പിന്നീട് പൈനാപ്പിളും അതിനു മുകളിലായി ഈന്തപ്പഴവും അണ്ടിപ്പരിപ്പും വിതറുക. പാല്‍ക്കൂട്ട് ഒഴിക്കുക. ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കുക.

Related News