Loading ...

Home special dish

ചൂടില്‍ കുളിരു പകരാന്‍ തയ്യാറാക്കാം മൊക്കോ മില്‍ക്ക് ഷെയ്ക്ക്

ആവശ്യമുള്ള സാധനങ്ങള്‍ 1. പാല്‍ - മുക്കാല്‍ കപ്പ് ക്രീം - കാല്‍ കപ്പ് ബ്രൗണ്‍ഷുഗര്‍ - ഒരു വലിയ സ്പൂണ്‍ 2. കൊക്കോ പൗഡര്‍ - രണ്ടു വലിയ സ്പൂണ്‍ ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ - ഒരു വലിയ സ്പൂണ്‍ 3. ഐസ് ക്യൂബ് - ആറ് 4. വിപ്പ്ഡ് ക്രീം - അലങ്കരിക്കാന്‍ 5. ചോക്‌ലെറ്റ് ഗ്രേറ്റ് ചെയ്തത് - അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ന ന്നായി അടിക്കുക. കൊക്കോ പൗഡറും കാപ്പിപ്പൊടിയും യോജിപ്പിച്ച്‌, ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തിളക്കി അലിയിച്ചു ചൂടാറാന്‍ വയ്ക്കണം. ഒന്നാമത്തെ ചേരുവ അടിച്ചതില്‍ കൊക്കോ-കോഫി മിശ്രിതം ചേര്‍ത്തിളക്കി ഐസും ചേര്‍ത്തു വീണ്ടും നന്നായി അടിക്കണം. വിളമ്ബാനുള്ള ഗ്ലാസുകളില്‍ ഒഴിച്ച്‌, മുകളില്‍ ക്രീം വച്ച്‌, ഗ്രേറ്റഡ‍് ചോക്‌ലെറ്റ് വിതറി അലങ്കരിച്ചു വിളമ്ബാം.

Related News