Loading ...

Home sports

ഇംഗ്ലണ്ട് ടീമിന് നെറ്റ്‌സില്‍ പന്തെറിഞ്ഞ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

ആഷസിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് നെറ്റ്‌സില്‍ പന്തെറിഞ്ഞ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ബുധനാഴ്ച ലോര്‍ഡ്‌സില്‍ പരിശീലനത്തിന് എത്തിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് അര്‍ജുന്‍ പന്തെറിഞ്ഞത്. ഇന്നാണ് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

നെറ്റ്‌സില്‍ പന്തെറിയാന്‍ തിരഞ്ഞെടുക്കപ്പെട്ട ബൗളര്‍മാരുടെ കൂട്ടത്തിലാണ് പതിനഞ്ചുകാരനായ അര്‍ജുനും എത്തിയത്. ഇംഗ്ലീഷ് ബോര്‍ഡില്‍ നിന്നുള്ള ക്ഷണപ്രകാരമായിരുന്നു ഇത്. സച്ചിനും കുടുംബവും ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്. കഴിഞ്ഞ ദിവസം വിംബിള്‍ഡണ്‍ കാണാനും സച്ചിന്‍ എത്തിയിരുന്നു.


ഇടംകൈയന്‍ പേസ് ബൗളറാണ് പതിനഞ്ചുകാരനായ അര്‍ജുന്‍. നെറ്റ്‌സില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞ അര്‍ജുന്‍ ഇംഗ്ലണ്ടിന്റെ ബോളിങ് കോച്ചുമായും സമയം ചിലവിട്ടു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ടീം ഇന്ത്യയുടെ പരിശീലന സെഷനുകളില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു അര്‍ജുനെങ്കിലും ആദ്യമായാണ് മറ്റൊരു ടീമിന് പന്തെറിയാന്‍ അര്‍ജുനെത്തുന്നത്.

Related News