Loading ...

Home Gulf

ഈദ് അവധിയില്‍, കുവൈറ്റ് എയര്‍പോര്‍ട്ടില്‍ തിരക്കേറും

കുവൈറ്റ് സിറ്റി > ഈദ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം വരുമെന്ന് കുവൈറ്റ് വിമാനത്താവള അധികൃതര്‍ അറീയിച്ചു. ഇതില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടും. ചൊവ്വാഴ്ച മുതലാണ് കുവൈറ്റില്‍ ഈദ് അവധി ആരംഭിക്കുന്നത്. എന്നാല്‍ സുഖകരമായ യാത്ര ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി എന്‍ജിനിയര്‍ സല അല്‍ ഫദാഗി പറഞ്ഞു. സ്‌കൂളുകള്‍ക്ക് വേനലവധി കൂടി ആരംഭിച്ചതുകൊണ്ടു ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിന് പ്രവാസികളും തങ്ങളുടെ സ്വദേശത്തേക്ക് അവധി ആഘോഷിക്കാന്‍ പോകുന്നത് തിരക്ക് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ യാത്രക്കാര്‍ക്കായി തുറന്നു കൊടുത്ത കുവൈറ്റ് എയര്‍വേസിന്റെയും അല്‍-ജസീറയുടെയും പ്രത്യേക ടെര്‍മിനലുകള്‍ ഉള്ളതുകൊണ്ട് മറ്റു വിമാനങ്ങള്‍ പറന്നുയരുന്ന ടെര്‍മിനല്‍ ഒന്നിലെ തിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്. തിരക്ക് പരിഗണിച്ച്‌, യാത്രക്കാരോട് മൂന്നു മണിക്കൂര്‍ മുന്‍പ് തന്നെ വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മിക്ക എയര്‍ലൈന്‍സുകളും മുന്‍കൂട്ടി അറീയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിന്ന് പുറത്തേക്കും തിരിച്ചുമുള്ള യാത്രക്ക് പാസ്സ്‌പോര്‍ട്ടിനൊപ്പം സിവില്‍ ഐഡി കാര്‍ഡുകൂടി നിര്ബന്ധമാക്കിയതിനാല്‍ യാത്ര പുറപ്പെടുന്നതിനു മുന്‍പ് തന്നെ യാത്ര രേഖകളില്‍ കൃത്യത വരുത്തണമെന്ന് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം പ്രവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News