Loading ...

Home National

അരുണാചലിലേക്ക്‌ പോയ വ്യോമസേന വിമാനം 13 പേരുമായി കാണാതായി

ന്യൂഡല്‍ഹി > അസമിലെ ജോര്‍ഹടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് 13 പേരേയും വഹിച്ച് പറന്ന വ്യോമസേനാ വിമാനം കാണാതായി. വിമാനത്തില്‍ എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
 à´†à´¨àµà´±à´£àµ‹à´µàµ എഎന്‍-32 വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് കാണാതായത്. ഉച്ചക്ക് 12.25 ന് മേചുകയിലെ ലാന്‍ഡിങ് സ്ട്രിപ്പില്‍ എത്തിച്ചേരേണ്ടതായിരുന്നു വിമാനം. ഒരു മണിക്കാണ് നിയന്ത്രണ സംവിധാനവുമായി അവസാനമായി ബന്ധപ്പെട്ടത്.   à´•àµ‚ടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടില്ല. കാണാതായ വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്.  à´…രുണാചലിലെ മേചുകയില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദുഷ്‌കരമാണ്. ജോര്‍ഹട്ട് മുതല്‍ മേചുക വരെ വിമാനം സഞ്ചരിക്കേണ്ട വഴി നിബിഢവനങ്ങൾക്കും  പര്‍വതങ്ങൾക്കും മുകളിലൂടെയാണ്.   à´•à´´à´¿à´žàµà´ž നാല്‍പ്പതു വര്‍ഷമായി റഷ്യന്‍ നിര്‍മിത എഎന്‍ 32 വിമാനം വ്യോമസേനക്കൊപ്പമുണ്ട്. 2016 ല്‍ ചെന്നൈയില്‍ നിന്നും ആന്‍ഡമാനിലേക്ക് പോയ മറ്റൊരു എഎന്‍ 32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു. 29 യാത്രക്കാരുമായി പോയ à´† വിമാനം കണ്ടെത്താനായില്ല.

Related News