Loading ...

Home sports

പരിക്ക‌് വലച്ച‌് ദക്ഷിണാഫ്രിക്ക

ഓവൽ
കളിക്കാരുടെ പരിക്ക‌് ദക്ഷിണാഫ്രിക്കൻ ടീമിനെ വലയ‌്ക്കുന്നു. തോളെല്ലിന‌് പരിക്കേറ്റ പേസർ ഡെയ‌്ൽ സ‌്റ്റെയിൻ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിലും കളിച്ചില്ല. ഓപ്പണർ ഹാഷിം അംലയും പരിക്കിന്റെ പിടിയിലാണ‌്. ആദ്യമത്സരത്തിൽ ഇംഗ്ലീഷ‌് ബൗളർ ജോഫ്ര ആർച്ചെറുടെ ബൗൺസർ തലയിൽ കൊണ്ടാണ‌് അംലയ‌്ക്ക‌് പരിക്കേറ്റത‌്.
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പേസ‌് ബൗളർ ലൻഗി എൻഗിഡിക്ക‌് പേശിവലിവ‌് അനുഭവപ്പെട്ടതും ദക്ഷിണാഫ്രിക്കയ‌്ക്ക‌് വിനയായി.
ഹാഷിം അംലയ്‌ക്ക്‌ പകരം ഡേവിഡ്‌ മില്ലർ ദക്ഷിണാഫ്രിക്കൻ നിരയിൽ കളിക്കാനിറങ്ങി.

Related News