Loading ...

Home National

ബിജെപിയെ നേരിടാൻ 52 എംപിമാർ ധാരാളമെന്ന‌് രാഹുൽ ഗാന്ധി

ന്യൂഡൽഹി
പാർലമെന്റിൽ ബിജെപിയെ എതിരിടാൻ 52 എംപിമാർ ധാരാളമാണെന്ന‌് കോൺഗ്രസ‌് നേതാവ‌് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്ററി പാർടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 52 എംപിമാർ മാത്രമാണ‌് കോൺഗ്രസിനുള്ളത‌്. à´ˆ 52 പേരും ഓരോ ഇഞ്ചും ബിജെപിയെ എതിരിടുമെന്ന‌് ഉറപ്പുനൽകുന്നു. ഭരണഘടനയ‌്ക്ക‌ായും അതോടൊപ്പം തൊലിനിറമോ വിശ്വാസമോ പരിഗണിക്കാതെ ഇന്ത്യയിലെ ഓരോ പൗരന‌ു വേണ്ടിയുമാണ‌്  പ്രവർത്തിക്കുന്നതെന്ന ഓർമ എല്ലാ കോൺഗ്രസ‌് അംഗങ്ങൾക്കുമുണ്ടാകണം. നമുക്ക‌് എതിരായി അവർ വിദ്വേഷവും ക്ഷോഭവും പ്രകടമാക്കും. അത‌് ആസ്വദിച്ച‌് പ്രവർത്തിക്കുക. തീക്ഷ‌്ണമായി പൊരുതുക. ആത്മപരിശോധനയ‌്ക്കും പുനരുജ്ജീവനത്തിനുമുള്ള ഘട്ടമാണിത‌്–-രാഹുൽ പറഞ്ഞു.
കോൺഗ്രസിന‌് വോട്ടുചെയ‌്ത 12.13 കോടി വോട്ടർമാർക്ക‌് നന്ദി അറിയിക്കുന്നതായി സോണിയ പറഞ്ഞു. കോൺഗ്രസ‌് പരാജയപ്പെട്ടെങ്കിലും ഇപ്പോഴും വലിയൊരു ജനകീയാടിത്തറയുണ്ട‌്. അധ്യക്ഷനെന്ന നിലയിൽ രാഹുൽ സ്വയം സമർപ്പിതനായി അധ്വാനിച്ചു. മോഡി സർക്കാരിനെ നേരിട്ട‌് എതിർത്ത‌് നിർഭയ നേതൃത്വം പ്രകടമാക്കി.  രാഹുൽ കോൺഗ്രസ‌് അധ്യക്ഷനായി തുടരണമെന്ന‌് ആവശ്യപ്പെട്ടുള്ള വികാരപരമായ സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കയാണ‌്. à´ˆ വിഷയം ചർച്ച ചെയ്യുന്നതിന‌് കോൺഗ്രസ‌് പ്രവർത്തകസമിതി ചേർന്നു ആവശ്യമായ നടപടികൾ സ്വീകരിക്കും–-സോണിയ വ്യക്തമാക്കി. കേരളത്തിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ട എംപിമാർ യോഗത്തിൽ പങ്കെടുത്തു. രാഹുൽ, പ്രിയങ്ക, സോണിയ എന്നിവരുമായി എംപിമാർ കൂടിക്കാഴ‌്ച നടത്തി. രാഹുൽ അധ്യക്ഷപദവിയിൽ തുടരണമെന്ന അഭിപ്രായം എല്ലാ ‌എംപിമാരും പങ്കുവച്ചു.


Related News