Loading ...

Home health

ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയം; പരിശോധനാ ഫലം വന്നിട്ടെ സ്ഥിരീകരിക്കാനാകു: ആരോഗ്യമന്ത്രി

കൊച്ചി> എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വ്യക്തിയ്ക്ക് നിപ ബാധയുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗിയുടെ സാമ്പിള്‍ അയച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമുള്ള പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. അതിന് ശേഷമെ നിപ്പയാണെന്ന് സ്ഥിരീകരിക്കാനാകു.

 à´°àµ‹à´—ിയെ അഡ്മിറ്റ് ചെയ്യുന്നതിനുമുന്‍പ് തന്നെ സംശയം തോന്നിയ വിവിധ കേസുകളില്‍  സാമ്പിള്‍ അയയ്ക്കുകയും അതിലെല്ലാം നെഗറ്റീവ് ഫലമാണുണ്ടായിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. തൊടുപുഴ, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ഥി വന്നതിനാല്‍ അവിടങ്ങളിലെല്ലാം മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.

 à´®àµà´–്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ഓരോ നടപടിയും സ്വീകരിച്ചുവരികയാണ്. ആരും ഭയപ്പെടേണ്ടതില്ല. എന്നാല്‍ കഠിനമായ ചുമയും എന്‍സിഫിലിറ്റീസ് ലക്ഷണവും ഉണ്ടെങ്കില്‍ ആരും മറച്ചുവയ്ക്കരുത്.ആരും മരിക്കാന്‍ ഇടയാകുന്ന സാഹചര്യം ഉണ്ടാകരുത്. കഴിഞ്ഞ തവണത്തെ അനുഭവം ഉള്ളതിനാല്‍ ഭയക്കാതെ തന്നെ സാഹചര്യം നേരിടാന്‍ ആരോഗ്യവകുപ്പിന് സാധിക്കുമെന്നാണ് കരുതുന്നത്.

 à´°àµ‹à´—à´‚ സ്ഥിരീകരിച്ചാല്‍ തന്നെ ഭയപ്പെടേണ്ട, നമുക്കതിനെ നേരിടാന്‍ സാധിക്കും. ആളുകളെ പരിഭ്രാന്തരാക്കരുതെന്നും മന്ത്രി പറഞ്ഞു
 

Related News