Loading ...

Home National

"ഫോനി'' ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ അലംഭാവം; ഒഡീഷയിൽ സിപിഐ എം സമരമുഖത്ത്‌

ഭുവ്‌നേശ്വർ > ഫോണി ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ഒഡീഷയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ à´•à´¾à´°àµà´¯à´•àµà´·à´®à´®à´¾à´•à´¾à´¤àµà´¤à´¤à´¿àµ½ പ്രതിഷേധിച്ച്‌ സിപിഐ à´Žà´‚ സമരത്തിൽ. കനത്ത നഷ്ടമുണ്ടായ ഒഡീഷയിലെ ജനങ്ങൾക്ക് 2000 രൂപയും 50 കിലോ അരിയും ഒരു ടാർപോളിൻ ഷീറ്റും മാത്രമാണ് ഇതുവരെ നൽകിയത്‌. സിപിഐ à´Žà´‚ നേതൃത്വത്തിൽ ഖോർധ ജില്ലാ കലക്ട്രേറ്റിന് മുന്നിലും ടങ്കി ബ്ലോക്കിലെ ധനകാര്യ കാര്യാലയത്തിന് മുന്നിലും കർഷക-ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.
അവശ്യസാധനങ്ങളും ധനസഹായവും സിപിഐ എമ്മും അഖിലേന്ത്യാ കിസാൻ സഭയും എത്തിക്കുന്നുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ ബൊണായ് നിയമസഭാ മണ്ഡലത്തിൽ നിന്ന്‌ ജയിച്ച സിപിഎ എം എംഎൽഎ ലക്ഷ്മൺ മൊണ്ടെയും പ്രവർത്തനങ്ങളിൽ സജീവമാണ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണ സമയത്തും പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സമരത്തിലും സഡീവമായിരുന്നു.

Related News