Loading ...

Home sports

മങ്കാദിങ്‌; അശ്വിൻ ചെയ്‌തത്‌ ശരി, പന്ത്‌ എറിയാതെ ബാറ്റ്‌സ്‌മാൻ ക്രീസിൽനിന്ന്‌ പുറത്തിറങ്ങുന്നത്‌ ക്രിക്കറ്റ്‌ നിയമമല്ല

കൊച്ചി > ആര്‍ അശ്വിന്റെ മങ്കാദിങ് റണ്ണൗട്ടിനോട് പ്രതികരിച്ച് മലയാളി താരം സജ്‌ഞു സാംസൺ. ഐപിഎല്ലിൽ പഞ്ചാബിന്റെ ക്യാപ്റ്റനായ അശ്വിന്‍ ഇക്കാര്യത്തില്‍ ഇപ്പോഴും വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. ചെയ്തത് ചതിയാണെന്നും ചിലരും മറ്റുചിലര്‍ അശ്വിന്‍ ചെയ്തത് നിയമവിധേയമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെയാണ് സഞ്‌ജുവിന്റെ പ്രതികരണം. ഏഷ്യാനെറ്റ്‌ ന്യൂസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ സഞ്‌ജു മങ്കാദിങ്‌ റൺ ഔട്ടിനെപ്പറ്റി പ്രതികരിച്ചത്‌.

മങ്കാദിങ്ങിലൂടെ തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ പുറത്താക്കിയതുക്കൊണ്ട് അശ്വിന്‍ ചെയ്‌തത്‌ മോശം കാര്യം ആകില്ലെന്ന്‌ സഞ്‌ജു അഭിപ്രായപ്പെട്ടു. പന്ത്‌ ബൗളറുടെ കയ്യിൽനിന്ന്‌ വിട്ടശേഷം മാത്രമേ ബാറ്റ്‌സ്‌മാൻ ക്രീസിൽനിന്ന്‌ ഇറങ്ങാൻ പാടുള്ളൂ. അത്‌ ബാറ്റ്‌സ്‌മാനാണ്‌ ശ്രദ്ധിക്കേണ്ടത്‌. അത്‌ പാലിച്ചില്ലെങ്കിൽ ഔട്ട്‌ ആക്കാം. ക്രിക്കറ്റ്‌ നിയമങ്ങളിൽ അങ്ങനെയാണ്‌ പറയുന്നത്‌. ധാർമികമായി ശരിയാണോ എന്ന്‌ ആദ്യം ഞങ്ങൾക്കും സംശയം ഉണ്ടായിരുന്നു. കൃത്യമായി ആലോചിച്ചാൽ അശ്വിൻ ചെയ്‌തതിൽ തെറ്റില്ല ‐ സഞ്‌ജു പറഞ്ഞു.

Related News