Loading ...

Home Gulf

കുവൈറ്റിൽ പതിമൂന്നു ഗുരുതര നിയമ ലംഘനം, ഡ്രൈവിംഗ് ലൈസൈന്‍സ് നഷ്ടമാക്കും

കുവൈറ്റ്‌ സിറ്റി> പതിമൂന്നോളം വരുന്ന ഗുരുതര നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തങ്ങളുടെ ഡ്രൈവിംഗ് ലൈസൈന്‍സ് നഷ്ടമാകും. ഹവല്ലി പോലിസ് വകുപ്പ് മേധാവി കേണൽ റാഷിദ് അൽ ഹജ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെഡ്സിഗനല്‍ മറികടക്കല്‍, അശ്രദ്ധമായ വാഹനമോടിക്കല്‍, മനപൂര്‍വ്വം റോഡുകളില്‍തടസ്സം സൃഷിക്കുകയും വാഹനഗതാഗതം തടയുകയും ചെയ്യൽ, വാഹനമുപയോഗിച്ച്‌ അഭ്യാസ പ്രകടനങ്ങൾ നടത്തുക, അനധികൃത ടാക്സി ഓടിക്കൽ, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കൽ, നിരോധിത സ്ഥാങ്ങളിൽ വഹനം പാർക്ക്‌ ചെയ്യുകയോ, ഓടിക്കുകയോ ചെയ്യുക,  മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ വാഹമോടിക്കുക   തുടങ്ങീ പതിമൂന്നോളം വരുന്ന ഗുരുതര നിയമ ലംഘനങ്ങൾ നടത്തുന്നവരുടെ ലൈസൻസുകളാണ്‌ റദ്ദ്‌ ചെയ്യുകയെന്ന് കേണൽ റാഷിദ് അൽ ഹജ്രി പറഞ്ഞു. എന്നാൽ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്ത‌ വാഹനങ്ങളുടെ രജിസ്റ്റ്രേഷൻ റദ്ദാക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News