Loading ...

Home sports

കൗണ്ട‌് ഡൗൺ അവസാനിച്ചു ; ഇന്ന്‌ ഇംഗ്ലണ്ട്‌ x ദക്ഷിണാഫ്രിക്ക

ഓവൽ > കൗണ്ട‌് ഡൗൺ അവസാനിച്ചു. ഒരുക്കങ്ങൾ പൂർത്തിയായി. ലോകകപ്പ‌്  ക്രിക്കറ്റ‌് വേദിയിൽ കിരീടത്തിനായുള്ള പോരാട്ടങ്ങൾക്ക‌് തുടക്കമാകുന്നു.
ഇന്ന‌് പകൽ മൂന്നിന‌്  ഓവൽ ഗ്രൗണ്ടിൽ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മുഖാമുഖം.
ആതിഥേയരെന്ന ആനുകൂല്യം, ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്ക‌്, ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റിങ‌് നിര... ഇംഗ്ലണ്ട‌് ഒരുങ്ങിതന്നെയാണ‌്. കന്നി കിരീടത്തിലേക്കുള്ള ഉറച്ച കാൽവയ‌്പാണ‌് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. നിർഭാഗ്യങ്ങളെ പഴിച്ച‌് ഓരോ ലോകകപ്പിൽനിന്നും മടങ്ങുന്ന ദക്ഷിണാഫ്രിക്കയ‌്ക്ക‌് ഉയിർപ്പാണ‌് മുഖ്യം. 2015ൽ ഗ്രാൻഡ‌് എലിയട്ടെന്ന ന്യൂസിലൻഡ‌് ബാറ്റ‌്സ‌്മാൻ ദക്ഷിണാഫ്രിക്കയുടെ സ്വപ‌്നത്തെ സെമിയിൽ മടക്കി. അന്ന‌് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച പേസറായ ഡെയ‌്ൽ സ‌്റ്റെയ‌്നിനെ സിക‌്സർ പറത്തിയായിരുന്നു എലിയട്ടിന്റെ വിജയാഘോഷം. എ ബി ഡിവില്ലിയേഴ‌്സും മോണി മോർകലും ഫാഫ‌് ഡുപ്ലെസിസും ‌കണ്ണീരോടെ നടന്നകന്നു. ഡി വില്ലിയേഴ‌്സും മോർകലും ഇപ്പോൾ ദക്ഷിണാഫ്രിക്കൻ ടീമിലല്ല. ഡു പ്ലെസിസാണ‌് നായകൻ. നിർഭാഗ്യങ്ങളുടെ കഥകൾ മായ‌്ക്കണം ഡു പ്ലെസിസിനും കൂട്ടർക്കും. ഇംഗ്ലണ്ടിന്റെ ബാറ്റിങ‌് നിര കണ്ടാൽ ഏതു ബൗളറും ഒന്നു വിയർക്കും. ജാസൺ റോയ‌്–-ജോണി ബെയർസ‌്റ്റോ ഓപ്പണിങ‌് സഖ്യം വിനാശകാരികളാണ‌്. ഈ സഖ്യമാണ‌് ബാറ്റിങ‌് ശരാശരിയിലും പ്രഹരശേഷിയും ഇപ്പോൾ മുന്നിലുള്ളത‌്.

ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്‌റ്റോ പരിശീലനത്തിൽ
നിലവിൽ ഏകദിനത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ‌്സ‌്മാനാണ‌് ബെയർസ‌്റ്റോ. 2017നുശേഷം കളിച്ച 44 മത്സരങ്ങളിൽ 55 ആണ‌് ബെയർസ‌്റ്റോയുടെ ബാറ്റിങ‌് ശരാശരി. പ്രഹരശേഷി 113.6. 220 ബൗണ്ടറികളും 45 സിക‌്സറുകളും. തുടർന്നുള്ളവരിൽ ക്യാപ‌്റ്റൻ ഇയോവിൻ മോർഗൻ, ജോ റൂട്ട‌് എന്നിവർ സ്ഥിരതയുള്ള ബാറ്റ‌്സ‌്മാന്മാരാണ‌്. ശേഷമെത്തുന്നത‌് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ‌്സ‌്മാൻ ജോസ‌് ബട‌്‌ലർ.  മൈതാനത്തിന്റെ ഏത‌് ഭാഗത്തേക്കും സിക‌്സറുകൾ പായിക്കാൻ ബട‌്‌ലർക്ക‌് കഴിയും. മൊയീൻ അലിയും കൂടി ചേർന്ന‌് ഇംഗ്ലീഷ‌് ബാറ്റിങ‌് നിര ഭദ്രം. വിരലിനേറ്റ പരിക്കുകാരണം സന്നാഹ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ മോർഗൻ ഇന്നിറങ്ങും. ബൗളർമാരിൽ മൂന്ന‌് മത്സരത്തിന്റെ മാത്രം പരിചയമുള്ള ജോഫ്ര ആർച്ചെറാണ‌് നായകൻ. മണിക്കൂറിൽ 150 കിലോ മീറ്റർ വേഗതയിൽ പന്തെറിയുന്ന à´ˆ പേസർക്ക‌് ഓവലിലെ ബാറ്റിങ‌് പിച്ചിൽ തെളിയാനാകുമോ എന്ന‌് കണ്ടറിയണം. സ‌്പിന്നർമാരിൽ ആദിൽ റഷീദാണ‌് ഇംഗ്ലണ്ടിന്റെ കുന്തമുന. ഇംഗ്ലണ്ടിനെ‌പ്പേ‌ാലെ ഏറ്റവും മികച്ച സംഘവുമായി വന്ന‌് നിരാശയോടെ മടങ്ങുന്ന പതിവ‌് ഇക്കുറിയെങ്കിലും ദക്ഷിണാഫ്രിക്കയ‌്ക്ക‌് അവസാനിപ്പിക്കണം.
വിക്കറ്റ‌് കീപ്പർ ക്വിന്റൺ ഡി കോക്കാണ‌് ദക്ഷിണാഫ്രിക്കയുടെ ഈ ലോകകപ്പിന്റെ താരം. വേഗത്തിൽ റണ്ണടിക്കാനാകും ഈ ഇടംകൈയന‌്. പരിചയ സമ്പന്നരായ ഹാഷിം അംലയും ക്യാപ‌്റ്റൻ ഡു പ്ലെസിസും ഡേവിഡ‌് മില്ലറും ബാറ്റിങ‌് നിരയ‌്ക്ക‌് കരുത്തുനൽകും.
പേസർ സ‌്റ്റെയ‌്ൻ പരിക്കുകാരണം പിന്മാറിയത‌് ദക്ഷിണാഫ്രിക്കയ‌്ക്ക‌് തിരിച്ചടിയാണ‌്. സ‌്റ്റെയ‌്ന‌് പകരം യുവ പേസർ കഗീസോ റബാദയാണ‌് ബൗളിങ‌് നിരയെ നയിക്കും. മറ്റൊരു യുവതാരം ലുൻഗി എൻഗിഡിയാണ‌് റബാദ‌യ‌്ക്ക‌് കൂട്ട‌്. ഐപിഎലിലെ മികച്ച വിക്കറ്റ‌് വേട്ടക്കാരനായിരുന്നു റബാദ. നാൽപ്പതുകാരനായ സ‌്പിന്നർ ഇമ്രാൻ താഹിർ ഏതും പിച്ചിലും പന്ത‌് തിരിക്കാൻ കഴിവുള്ള കളിക്കാരനാണ‌്. ഐപിഎലിൽ വിക്കറ്റ‌് കൊയ‌്തു. നിർണായക ഘട്ടങ്ങളിൽ ടീമിന‌് വിക്കറ്റ‌് നൽകാൻ കഴിവുള്ള സ‌്പിന്നറാണ‌് താഹിർ.  ബാറ്റിങ്ങിന‌് അനുകൂലമായി പിച്ചായിരിക്കും ഓവലിലേത‌്. ടോസ‌് നിർണായകമാകും.

Related News