Loading ...

Home Gulf

3354 കുട്ടികള്‍ക്ക് യുഎഇ പൗരത്വം നല്‍കും; നടപടികള്‍ പൂര്‍ത്തിയായി

അബുദാബി: രാജ്യത്ത് 3354 കുട്ടികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റസണ്‍ഷിപ്പ് അറിയിച്ചു. വിദേശി പുരുഷന്മാരെ വിവാഹം ചെയ്ത സ്വദേശി സ്ത്രീകളുടെ മക്കള്‍ക്കാണ് പൗരത്വം നല്‍കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്‍ദേശപ്രകാരം, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പൗരത്വത്തിനായി ലഭിച്ച 3354 അപേക്ഷകളും വിശദമായി പരിശോധിച്ചെന്നും അവയെല്ലാം നിയമപരമായ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം അര്‍ഹരായവര്‍ക്ക് പൗരത്വം നല്‍കാനുള്ള ഫാസ്റ്റ്ട്രാക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News