Loading ...

Home National

ഗുജറാത്തിൽ 17 കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിലേക്ക്‌; അവകാശവാദവുമായി അൽപേഷ്‌

ന്യൂഡൽഹി > ഗുജറാത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുപിഎ സഖ്യം പാടേ തകർന്നടിഞ്ഞതിന്‌ പിന്നാലെ കോൺഗ്രസിലും അസംതൃപ്തി പുകയുന്നു. കോൺഗ്രസിൽ നിന്ന്‌ പതിനേഴ്‌ എംഎൽഎമാർ ഉടൻ രാജിവയ്ക്കുമെന്നു പാർട്ടിവിട്ട എംഎൽഎ അൽപേഷ് ഠാക്കൂർ പറഞ്ഞു. ബിജെപി നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷമാണ് അൽപേഷിന്റെ അവകാശവാദം. 
നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ രാഹുൽഗാന്ധിയിൽ നിന്നു കോൺഗ്രസ് അംഗത്വമെടുത്ത് രഥൻപുരിൽ എംഎൽഎയായ അൽപേഷ് ഠാക്കൂർ, ലോക്സഭാതിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പാർട്ടിവിട്ടത്. അൽപേഷ് അടക്കം ഗുജറാത്തിലെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ഇതിനോടകം പുറത്തുപോയികഴിഞ്ഞു. എന്നാൽ, ഗുജറാത്ത് കോൺഗ്രസിന് വരാനിരിക്കുന്നതും നല്ലകാലമല്ലെന്ന സൂചനയാണു അൽപേഷിൻറെ വാക്കുകളിൽ. പതിനേഴ്‌ എംഎൽഎമാർ ഉടൻ പാർട്ടിവിടുമെന്നു അൽപേഷ് ഉറപ്പിച്ചു പറയുന്നു.
 
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയതോൽവിയിൽ പാർട്ടിയിലെ പകുതിയോളം എംഎൽഎമാർ അസംതൃപ്തിയിലാണ്. തന്റെ മണ്ഡലത്തിലെയടക്കം ജനങ്ങൾ പാവപ്പെട്ടവരും പിന്നോക്കക്കാരുമാണെന്നും, അതിനാൽ, സർക്കാരിനൊപ്പം നിൽക്കേണ്ടത് ആവശ്യമാണെന്നും അൽപേഷ് പറയുന്നു. ബിജെപിയിലേക്കെന്ന സൂചനകളെ ശരിവയ്ക്കുന്നതാണിത്. 
 

ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേലടക്കമുളള ബിജെപി നേതാക്കളുമായി അൽപേഷ് ചർച്ചനടത്തിയിരുന്നു. കോൺഗ്രസിലെ അസംതൃപ്തരെ മറുപാളയത്തിലെത്തിക്കാൻ ഇടനിലചർച്ചകൾക്കായി അൽപേഷിനെ ബിജെപി നിയോഗിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്.



Related News