Loading ...

Home cinema

കിംഗ് ഖാന് 50ാം പിറന്നാള്‍

കിംഗ് ഖാന്റെ പിറന്നാള്‍ ബോളീവുഡിനും ആരാധകര്‍ക്കും ഉത്സവാഘോഷമാണ്. അന്‍പതാം പിറന്നാളില്‍ 'മന്നത്ത് എന്ന  തന്റെ ബംഗ്ലാവിന്‌ മുന്നില്‍ തടിച്ചുകൂടിയ ജനങ്ങളുടെ സ്‌നേഹത്തിനു മുന്നില്‍ കിംഗ് ഖാന്‍ ആര്‍ദ്രമായ കണ്ണുകളോടെ കീഴടങ്ങുന്നു.

ബാല്‍ക്കണിയില്‍ നിന്ന് ആരാധകരുടെ പശ്ചാത്തലത്തില്‍ സെല്‍ഫി എടുത്തും ട്വിറ്ററില്‍ 'ദില്‍ വാലെ ദുല്‍ഹനിയ ലേജായേങ്കെ' യുടെ ചിത്രീകരണത്തിലെ ഓര്‍മ്മകള്‍ കുറിച്ചും പുതിയ ചിത്രം 'ഫാന്‍' ന്റെ ടീസര്‍ റിലീസ് ചെയ്തുമാണ് ആഘോഷിച്ചത്.
നീളന്‍ മുടിയും നിറഞ്ഞ ചിരിയുമായെത്തിയ ചെറുപ്പക്കാരന്‍ ഇന്ത്യന്‍ സിനിമയുടെ പ്രണയ പ്രതീകമായത് ചുരുങ്ങിയ സമയത്തിലായിരുന്നു. ബാസീഗര്‍ മുതല്‍ ചെന്നൈ എക്‌സ്പ്രസ്സ് വരെ എത്തുമ്പോള്‍ ജനഹ്യദയം കീഴടക്കി പായുന്ന ഖാന്‍ എക്‌സ്പ്രസ്സ് ബോളീവുഡിനു കിംഗ് ഖാനാണ്.

പക്ഷെ പ്രണയ പരിവേഷങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഷാറൂഖിന്റെ അഭിനയലോകം അശോക, സ്വദേശ്, മൈ നയിം ഈസ് ഖാന്‍, ഡോണ്‍, ഡോണ്‍ 2, ചക് ദെ ഇന്ത്യ എന്നിവ ഇതില്‍ ചിലത് മാത്രം.
ബോളിവുഡിന്റെ ഖാന്‍ ത്രിമൂര്‍ത്തികളിലെ മറ്റു രണ്ടു ഖാന്‍മാരായ സല്‍മാന്‍ ഖാനും അമീര്‍ഖാനും ഈ വര്‍ഷം തന്നെ 50 തികയുന്നു എന്നത് മറ്റൊരു സവിശേഷതയാണ്.

Related News