Loading ...

Home National

മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞ 30ന്; കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്‌

ന്യൂഡൽഹി> രണ്ടാം മോദി സര്‍ക്കാര്‍ മെയ്‌ 30ന്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും. ഇതിനുമുന്നോടിയായി ഇന്നു വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന അവസാന മന്ത്രിസഭായോഗത്തില്‍ മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടർന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ബിജെപിയെ ക്ഷണിക്കും. അതേസമയം, രണ്ടാം മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ മോഡിയും അമിത്ഷായും തീരുമാനമെടുക്കും. സർക്കാർ രൂപീകരണത്തിന്‌ മുന്നോടിയായി നരേന്ദ്ര മോഡിയും അമിത്‌ ഷായും  മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളി മനോഹന്‍ ജോഷിയെയും സന്ദര്‍ശിച്ചു.

സത്യപ്രതിജ്ഞക്ക്‌ മുന്നേ കാശി വിശ്വനാഥ ക്ഷേത്രത്തിൽ മോഡി ദർശനം നടത്തും. 28ന്‌ വാരണാസിയിലും 29ന്‌ ഗാന്ധിനഗറിലും സന്ദർശിക്കും



Related News