Loading ...

Home meditation

പരിശുദ്ധനായ പരുമല കൊച്ചു തിരുമേനി

ഒരിക്കല്‍ പിതാവ് കുന്നംകുളത്തേക്ക് എഴുന്നള്ളിയപ്പോള്‍ പരിശുദ്ധന്റെ മുന്നില്‍ മരണമടഞ്ഞ ഒരു കുഞ്ഞിനെ മാതാപിതാക്കള്‍ കിടത്തിയിട്ട് പോയി. à´† പുണ്യപിതാവ് ശിശുവിന്റെ സമീപം ഇരിക്കുകയും സ്ളീബാ കുഞ്ഞിന്റെ നെഞ്ചിനോട് ചേര്‍ത്ത് വെയ്ക്കുകയും ഏറെ നേരം ഹൃദയം നൊന്ത് മ്ശിഹാ തമ്പുരാനോട് പ്രാര്‍ത്ഥിക്കുകയും ചെയ്ത്തിന്റെ ഫലമായി അത്ഭുതം എന്ന് പറയട്ടെ,à´† പൈതല്‍ ഒന്ന് രണ്ട് തവണ തുമ്മുകയും കണ്ണുതുറന്ന് ശ്വാസം വലിക്കുവാനും à´¤àµà´Ÿà´™àµà´™à´¿. അങ്ങനെ à´† ശിശുവിന് പുനര്‍ജന്മം കിട്ടുകയും ചെയ്തു. ഇങ്ങനെയുള്ള എത്ര മഹാത്ഭുതങ്ങള്‍ à´† പിതാവ് മലയാളദേശത്ത് ചെയ്തിരിക്കുന്നു.ഒരിക്കല്‍ à´ªà´°à´¿à´¶àµà´¦àµà´§à´¨àµâ€ ചെന്നിത്തല പള്ളിയില്‍ പെരുന്നാള്‍ ദിനത്തില്‍ എഴുന്നള്ളിയപ്പോള്‍ റാസയുടെ സമയം വന്ന് ചേര്‍ന്നപ്പോള്‍ ശക്തമായ ഇടിമിന്നലും മഴയും തുടങ്ങി വിശ്വാസികള്‍ വളരെ വിഷമിച്ചുകൊണ്ടിരിന്നു ഇതു മനസ്സിലാക്കിയ പരമ പരിശുദ്ധന്‍ തന്റെ സ്ളീബാ എടുത്ത് ആകാശത്തിലേക്ക് നോക്കി റൂശ്മച്ചെയുകയും തുടര്‍ന്ന് ശക്തമായ പേമാരി പൂര്‍ണ്ണമായി മാറുകയും റാസ ഭംഗിയായി നടത്തുകയും ചെയ്തു.

പിതാവ് ഒരിക്കല്‍ ഒരു പുരോഹിതനെ ദ്ദേഹത്തിന്റെ അഹങ്കാരം മൂലം ശക്തമായ ഭാഷയില്‍ ശാസിക്കുകയും,ഒരു ചെറിയ അടിയും കൊടുത്തു.പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ à´ª:തിരുമേനിക്ക് വലിയ മനപ്രയാസമായി വൈദികനോട് ചെയ്യ്തത് ശരിയായില്ലന്നു തോന്നുകയും തുടര്‍ന്ന് ഒരു ആളെ അയച്ച് പുരോഹിതനെ വിളിച്ചു വരുത്തി ഇന്ന് എന്നോടൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെട്ടു.നാളെ വി.കുര്‍ബ്ബാന അച്ചന്‍ ചൊല്ലണം എന്ന് à´ª:പിതാവ് അപേക്ഷിച്ചു.സ്നേഹത്തിന്റെ നിറകുടമായ കൊച്ചുതിരുമേനി വി.കുര്‍ബ്ബാനയ്ക്ക് മുമ്പ് വൈദികന്റെ മുമ്പില്‍ പാപം എറ്റു പറഞ്ഞ് കുമ്പസാരിക്കുകയും തന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കണമെന്ന് à´ª:പരുമല തിരുമേനി അച്ചനോട് ആവശ്യപ്പെട്ടു. പരിഭ്രമിച്ച് നിന്ന പുരോഹിതന്‍ കൊച്ചുതിരുമേനി പറഞ്ഞതുപോലെ ചെയ്തു. എളിമത്വവും പ്രായശ്ചിത്തം ചെയ്യുവാനുള്ള ഒരു നല്ല മനസ്സുള്ള തിരുമേനിയുടെ മുന്നില്‍ à´† വൈദികന്‍ സ്തംഭിച്ച് നിന്ന് പോയി തുടര്‍ന്ന് à´† പുരോഹിതന്‍ ഒരു പുതിയ സൃഷ്ടിയായി മാറി. സഭയ്ക്ക് എതിരേ വന്ന വ്യവഹാരങ്ങള്‍ എല്ലാം തന്നെ മലങ്കര മെത്രാനായ പുലിക്കോട്ടില്‍ പിതാവായിരുന്നു നടത്തിയിരുന്നത്. പുലിക്കോട്ടില്‍ പിതാവ് à´šà´¿à´² സന്ദര്‍ഭങ്ങളില്‍ ദുഃഖങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നപ്പോള്‍ തന്റെ അരുമ ശിഷ്യനോട് പറയുമായിരുന്നു. à´ˆ പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍ കൊച്ചുതിരുമേനി പ്രാര്‍ത്ഥിക്കണം. തന്റെ ഗുരുവിന് ശക്തി പകരുന്നതിനും സഭ മുന്നോട്ട് പോകുന്നതിനും വേണ്ടി പരുമല തിരുമേനി സദാ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. à´† സമയങ്ങളില്‍ എല്ലാംതന്നെ വ്യവഹാരങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. à´ª:തിരുമേനി ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് മുട്ടിന്‍ മേല്‍ നില്‍ക്കുകയും എന്റെ കര്‍ത്താവേ എന്ന് പറഞ്ഞ് കരയുകയും ചെയ്തു.പുരോഹിതന്മാര്‍ കാര്യം ആരാഞ്ഞപ്പോള്‍ ഞാന്‍ കര്‍ത്താവിനെ ദര്‍ശിച്ചു എന്ന് ഉത്തരം നല്‍കി. à´ˆ അനുഭവത്തിനു ശേഷം കൊച്ചുതിരുമേനി തന്റെ മനസ്സില്‍ ഒരു തീരുമാനം എടുത്തു. എത്ര ത്യാഗം സഹിച്ചാലും വിശുദ്ധനാട് സന്ദര്‍ശിക്കണം(ഊര്‍ശ്ളേം)1895ല്‍ തന്നെ തിരുമേനി സഹയാത്രികരുമൊത്ത് ബോംബയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം തീര്‍ത്ഥയാത്ര ആരംഭിച്ചു. മ്ശിഹാ തമ്പുരാന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയെല്ലാം സന്ദര്‍ശിച്ച ഭാരതത്തില്‍ നിന്നുളള പ്രഥമ പുണ്യപിതാവെന്ന ബഹുമതിയും à´ª: തിരുമേനിക്ക് ലഭിച്ചു. പരുമല കൊച്ചു തിരുമേനിയില്‍ കണ്ട ഒരു അത്ഭുത സവിശേഷത ദൈവത്തിലേക്ക് വളരെ ആഴത്തില്‍ അടുത്തപ്പോള്‍ à´† പരമ പരിശുദ്ധന്‍ തന്റെ പ്രാണന്‍ നിലനിര്‍ത്തുവാനുള്ള ഭക്ഷണത്തിന്റെ അളവ് വളരെ നിസാരമാക്കി,ദിനരാത്രങ്ങള്‍മുഴുവനും ദൈവീക വേലയുമായി മുന്നോട്ടുപ്പോയി.മലങ്കര ഓര്‍ത്തഡോക്സ് സഭ ചരിത്രം പരിശോധിച്ചാല്‍ അറിയുവാന്‍ കഴിയും,സഭയുടെ ആത്മീയ വളര്‍ച്ചക്ക് à´ª:പരുമല തിരുമേനിയുടെ വിലമതിക്കാനാവാത്ത ആത്മീയ സേവനങ്ങള്‍. à´† പിതാവിനെ ജീവിച്ചിരിക്കുന്ന ഒരു പരിശുദ്ധന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്.

Related News