Loading ...

Home National

സിപിഎമ്മിന് ദേശീയ പാർട്ടി സ്ഥാനത്ത് തുടരാനാകും; മാനദണ്ഡങ്ങൾ ഇങ്ങനെ

അവസാനം നടന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാല് സംസ്ഥാനങ്ങളിലെങ്കിലും സാധുവായ വോട്ടിന്‍റെ ആറ് ശതമാനമെങ്കിലും ലഭിച്ചിരിക്കണം. ഇതു കൂടാതെ ഏതെങ്കിലും സംസ്ഥാനത്തു നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ ആയി ചുരുങ്ങിയത് നാലംഗങ്ങളെ ലോക്സഭയിലേയ്ക്ക് ജയിപ്പിക്കണം


ഹൈലൈറ്റ്സ്
  • സിപിഐയ്ക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടമായേക്കും
  • സിപിഐയ്ക്ക് 2021 വരെ ദേശീയ പാര്‍ട്ടി പദവിയിൽ തുടരാം
  • ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി നേരിട്ട് ഇടതുപക്ഷം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമെന്ന് സൂചന. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം സിപിഐഎമ്മിന് ദേശീയ പാര്‍ട്ടി പദവിയിൽ തുടരാനാകുമെന്നാണ് വിലയിരുത്തൽ. മൂന്ന് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പാര്‍ട്ടികളെ ദേശീയ പാര്‍ട്ടി പദവിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നത്.

  1. അവസാനം നടന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാല് സംസ്ഥാനങ്ങളിലെങ്കിലും സാധുവായ വോട്ടിന്‍റെ ആറ് ശതമാനമെങ്കിലും ലഭിച്ചിരിക്കണം. ഇതു കൂടാതെ ഏതെങ്കിലും സംസ്ഥാനത്തു നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ ആയി ചുരുങ്ങിയത് നാലംഗങ്ങളെ ലോക്സഭയിലേയ്ക്ക് ജയിപ്പിക്കണം
  2. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 11 അഗങ്ങളെ എങ്കിലും വിജയിപ്പിക്കണം. ഇവര്‍ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ഉള്ളവര്‍ ആയിരിക്കണം.
  3. നാല് സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരമുണ്ടാകണം

ഇതിൽ മൂന്നാമത്തെ മാനദണ്ഡം അനുസരിച്ചായിരുന്നു ഇത്രയും നാള്‍ സിപിഎം ദേശീയ പാര്‍ട്ടി പദവിയിൽ തുടര്‍ന്നത്. ഇതു പ്രകാരം തുടര്‍ന്നും പദവി നിലനിര്‍ത്തുന്നതിൽ തടസ്സമുണ്ടാകില്ല. എന്നാൽ ഈ മൂന്ന് മാനദണ്ഡങ്ങളും പാലിക്കാനാകാതെ വരുന്നതോടെ സിപിഐയുടെ പദവി നഷ്ടമാകും. എന്നാൽ നിലവിലുള്ള പദവിയിൽ 2021 വരെ സിപിഐയ്ക്ക് തുടരാനാകും.


Related News