Loading ...

Home National

'കിംഗ് മേക്കര്‍' ക്യാബിനറ്റ് മന്ത്രി? അമിത് ഷാ മന്ത്രിസഭയിലേക്കെന്ന് അഭ്യൂഹങ്ങള്‍ സജീവം

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിച്ച അധ്യക്ഷന്‍ അമിത് à´·à´¾ മന്ത്രിസഭയിലെത്തുമോ എന്ന ചര്‍ച്ചകള്‍ സജീവം. ക്യാബിനറ്റ് പദവിയുള്ള നിര്‍ണായകമായ റോളില്‍ ബിജെപിയുടെ 'കിംഗ് മേക്കര്‍' എത്താന്‍ സാധ്യതയുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത് à´·à´¾ മന്ത്രിസഭയിലെത്തിയാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് പകരക്കാരനായി ആരെത്തും എന്നതും ആകാംക്ഷ ജനിപ്പിക്കുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 12 വര്‍ഷക്കാലം മോദി മന്ത്രിസഭയിലെ വിശ്വസ്തനായിരുന്നു അമിത് à´·à´¾. 2002ല്‍ മോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയായി à´…മിത് à´·à´¾. മോദി മന്ത്രിസഭയിലെ ആഭ്യന്തരം, നിയമം, എക്‌സൈസ്, ഗതാഗതം തുടങ്ങി 12 വകുപ്പുകളാണ് അമിത് à´·à´¾ ഒരേസമയം കൈകാര്യം ചെയ്തത്. കേന്ദ്രത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണ മോദി സര്‍ക്കാര്‍ അധികാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അമിത് ഷായുടെ സാധ്യതകള്‍ തുറക്കുന്നതും à´ˆ അനുഭവപരിചയമാണ്. ഒറ്റയ്‌ക്ക് വന്‍ ഭൂരിപക്ഷം നേടിയ സ്ഥിതിക്ക് സഖ്യകക്ഷികള്‍ക്ക് ബിജെപി എന്തെങ്കിലും സ്ഥാനങ്ങള്‍ നല്‍കുമോ എന്നതും ദേശീയ തലത്തില്‍ ആകാംക്ഷ സൃഷ്ടിക്കുന്നു. ഒന്നാം മോദി സര്‍ക്കാറില്‍ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തത് ബിജെപിയായിരുന്നു. 

Related News