Loading ...

Home International

മോദിക്ക് വിജയാശംസകള്‍ നേര്‍ന്ന് ശ്രീലങ്കൻ പ്രസിഡൻ്റും ഇസ്രായേൽ പ്രധാനമന്ത്രിയും

വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക് മോദി സര്‍ക്കാര്‍ എത്തുകയാണ്. ഇതിന് മുന്നോടിയായി ബിജെപി ആസ്ഥാനത്ത് ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു. 'ഹര് ഹര് മോദി, വന്ദേ മാതരം' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആഹ്ലാദപ്രകടനം പുരോഗമിക്കുന്നത്.


ഹൈലൈറ്റ്സ്
  • ഇന്ത്യ-ഇസ്രായേൽ സൗഹൃദം ശക്തിപ്പെടുത്തുമെന്ന് ബെഞ്ചമിൻ നെതന്യാഹു.
  • നിങ്ങളുടെ നേതൃത്വപാഠവം ജനങ്ങള്‍ അംഗീകരിച്ചതിൻ്റെ തെളിവാണെന്ന് മൈത്രിപാലാ സിരിസേന.
  • ഗാന്ധി നഗറിൽ അമിത് ഷായുടെ ഭൂരിപക്ഷവും അഞ്ച് ലക്ഷം കടന്നു.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി രാജ്യാന്തര തലത്തിലെ നേതാക്കള്‍. ശ്രീലങ്കൻ പ്രസിഡൻ്റ് മൈത്രിപാലാ സിരിസേനയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമാണ് വിജയാശംസകൾ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

'എൻ്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം നിങ്ങളുടെ നേതൃത്വപാഠവത്തെ അംഗീകരിക്കുന്നതാണ്. ഇന്ത്യ-ഇസ്രായേൽ സൗഹൃദം ശക്തിപ്പെടുത്തും' ബെഞ്ചമിൻ നെതന്യാഹു ട്വിറ്ററിലൂടെ കുറിച്ചു.
അതേസമയം വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക് മോദി സര്‍ക്കാര്‍ എത്തുകയാണ്. ഇതിന് മുന്നോടിയായി ബിജെപി ആസ്ഥാനത്ത് ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു. 'ഹര് ഹര് മോദി, വന്ദേ മാതരം' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആഹ്ലാദപ്രകടനം പുരോഗമിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുപ്രകാരം വാരാണാസിയിൽ മോദി മൂന്ന് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്. ഗാന്ധി നഗറിൽ അമിത് ഷായുടെ ഭൂരിപക്ഷവും അഞ്ച് ലക്ഷം കടന്നു. ഇതുവരെ എൻഡിഎ 349 സീറ്റുകളിലും യുപിഎ 87 സീറ്റുകളിലും മറ്റുള്ളവര്‍ 105 സീറ്റുകള്‍ എന്നിങ്ങനെയാണ് ലീഡ് നില.




Related News