Loading ...

Home International

ഇന്ത്യയുമായി സമാധാനം വേണം: പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഭരണം തുടരും എന്ന സൂചന ലഭിച്ചതോടെ തുറന്ന സമാധാന ചര്‍ച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാന്‍. എന്നാല്‍ ഷാഹീന്‍ 2 എന്ന മിസൈല്‍ പരീക്ഷണ വിവരം പുറത്തുവിട്ടാണ് പാകിസ്ഥാന്‍ സമാധാന ചര്‍ച്ചയ്ക്കുള്ള അഗ്രഹം പ്രകടിപ്പിച്ചത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1500 മൈല്‍ ദൈര്‍ഘ്യം ലഭിക്കുന്ന മിസൈലാണ് ഷാഹീന്‍ 2. ബുധനാഴ്ച  പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി à´·à´¾ മെഹമ്മൂദ് ഖുറേഷി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഷാന്‍ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനേസേഷന്‍ യോഗത്തില്‍ വച്ചാണ് സമാധാന ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷെക്കിലാണ് à´ˆ കൂടികാഴ്ച നടന്നത്.  നമ്മള്‍ ഒരിക്കലും ഇരുപക്ഷവും ചര്‍ച്ച നടത്തിയിട്ടില്ല. ഞങ്ങള്‍ നല്ല അയല്‍ക്കാരെപ്പോലെ ജീവിക്കണമെന്നാണ് ആഗ്രഹം. ഞങ്ങള്‍ക്കിടിയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും എന്നാണ് വിദേശകാര്യ മന്ത്രി à´·à´¾ മെഹമ്മൂദ് ഖുറേഷി  à´•àµ‚ടികാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. 

Related News