Loading ...

Home National

കര്‍ണാടകത്തിൽ ബിജെപിക്ക് വൻ ലീഡ്; കോൺഗ്രസ്-ദൾ സഖ്യം പിന്നിൽ

ആകെയുള്ള 28 സീറ്റുകളിൽ 23 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. അഞ്ച് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്-ദള്‍ സഖ്യം ലീഡ് ചെയ്യുന്നത്. ബാഗ്ലൂര്‍ സൗത്തിൽ ബിജെപിയുടെ യുവസ്ഥാനാര്‍ത്ഥിയായ തേജസ്വി സൂര്യയാണ് മുന്നിൽ.

ഹൈലൈറ്റ്സ്
  • 23 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്.
  • അഞ്ച് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്-ദള്‍ സഖ്യം ലീഡ് ചെയ്യുന്നത്.
  • ബാംഗ്ലൂര്‍ സൗത്തിൽ ബിജെപിയുടെ യുവസ്ഥാനാര്‍ത്ഥിയായ തേജസ്വി സൂര്യയാണ് മുന്നിൽ.
ബെംഗലൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കര്‍ണാടകയിൽ ബിജെപിക്ക് വൻ ലീഡ്. കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ കോൺഗ്രസ്-ദള്‍ സഖ്യം വളരെ പിന്നിലേക്ക് പോയിരിക്കുകയാണ്. ആകെയുള്ള 28 സീറ്റുകളിൽ 23 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. അഞ്ച് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്-ദള്‍ സഖ്യം ലീഡ് ചെയ്യുന്നത്.

ബാംഗ്ലൂര്‍ സൗത്തിൽ ബിജെപിയുടെ യുവസ്ഥാനാര്‍ത്ഥിയായ തേജസ്വി സൂര്യയാണ് മുന്നിൽ. കോൺഗ്രസ് സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദ് വളരെ പിന്നിലാണ്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും നടി സുമലതയും മത്സരിക്കുന്ന മാണ്ഡ്യയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ഹാസൻ മണ്ഡലത്തിൽ മന്ത്രി എച്ച് ഡി രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണ വൻ ലീഡ് നിലനിര്‍ത്തുന്നുണ്ട്. ബാംഗ്ലൂര്‍ സെൻട്രലിൽ നടൻ പ്രകാശ് രാജ് മൂന്നാം സ്ഥാനത്തേക്ക് പോയിരിക്കുകയാണ്. കോൺഗ്രസാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

അതേസമയം കര്‍ണാടകത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്-ദള്‍ സഖ്യത്തിന് വൻ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസ്-ദള്‍ സഖ്യത്തിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 20 കോൺഗ്രസ് എംഎൽഎമാര്‍ ബിജെപിയിൽ ചേരുമെന്ന അധ്യക്ഷൻ ബി എസ് യെദ്യൂരപ്പയുടെ പ്രസ്താവനയും കോൺഗ്രസ് ക്യാമ്പിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.




Related News