Loading ...

Home sports

ഒറ്റയ‌്ക്ക‌് ലോകകപ്പ‌് ജയിക്കാനാവില്ല: സച്ചിൻ

മുംബൈ
ഒരു കളിക്കാരന‌് ഒറ്റയ‌്ക്ക‌് ഒരു ടൂർണമെന്റും ജയിക്കാനാവില്ലെന്ന‌് സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു. വിരാട‌് കോഹ‌്‌ലി മാത്രം വിചാരിച്ചതുകൊണ്ട‌് ഇന്ത്യക്ക‌് ലോകകപ്പ‌് നേടാനാവില്ല. മുഴുവൻ കളിക്കാരുടെയും സഹകരണം വേണം.
ഓരോ കളിയിലും ഒന്നോ രണ്ടോ കളിക്കാർ തിളങ്ങും. എന്നാൽ, ഒരു ടൂർണമെന്റ‌് ജയിക്കാൻ വ്യക്തിഗത നേട്ടങ്ങൾ മാത്രം പോര. സന്തുലിതമായ ടീമിനെയാണ‌് ഇന്ത്യ അണിനിരത്തുന്നത‌്. പരിചയസമ്പത്തും യുവത്വവും കോർത്തിണക്കിയ ടീമാണിത‌്. അതിനാൽ വലിയ നേട്ടങ്ങൾ à´ˆ ടീമിൽ പ്രതീക്ഷിക്കാം.  നാലാം നമ്പറിൽ ആര‌് ബാറ്റ‌് ചെയ്യുമെന്നതിനെക്കുറിച്ച‌് ആശങ്ക വേണ്ട. നാല‌് വെറുമൊരു അക്കം മാത്രമാണ‌്. à´† സ്ഥാനത്ത‌് ബാറ്റ‌് ചെയ്യാൻ പറ്റിയവർ ടീമിലുണ്ട‌്. കളിയുടെ സാഹചര്യം നോക്കി ആരെ വേണമെങ്കിലും ഇറക്കാമെന്ന‌് സച്ചിൻ പറഞ്ഞു.


Related News